വെബ് ഡെസ്ക് 15 hours, 17 minutes
ഇടുക്കി: ഇടുക്കിയിൽ വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. അടിമാലിയിൽ വെച്ചാണ് സംഭവം. കൊട്ടാരക്കര നീലീശ്വരം സ്വദേശി ചാമവിള വീട്ടിൽ ഷിജി ആണ് പിടിയിലായത്. ഡ്യൂട്ടിയിൽ പ്രവേശിക്കാനായി മൂന്നാറിലേക്ക് പോകുകയായിരുന്നു. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് ഷിജിയെ പിടികൂടിയത്.