Breaking News
അയോധ്യ രാമക്ഷേത്രത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമം; കശ്മീർ സ്വദേശി കസ്റ്റഡിയിൽ, ഇന്‍റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു | മലപ്പുറത്ത് ഭീതി വിതച്ച് മസ്തിഷ്‌ക ജ്വരം; കണക്കുകൾ ഞെട്ടിക്കുന്നു, ഒരു വര്‍ഷത്തിനിടെ 77 പേർക്ക്, മൂന്നിലൊന്നും കുട്ടികള്‍ | വിദ്യാർഥികൾ ആവേശത്തിൽ, 5 ലക്ഷം രൂപ വരെയുള്ള വമ്പൻ സമ്മാനങ്ങൾ; ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം ജനുവരി 12ന് | സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി അന്തരിച്ചു | ജിഡിപി കണക്കുകള്‍ക്കപ്പുറം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ കരുത്ത് അളക്കാന്‍ സഹായിക്കുന്ന മറ്റ് അഞ്ച് പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്: | യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ | പത്താംതരം തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു | ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി, ഒരു മാസത്തിനുളളിൽ തീരുമാനമെന്ന് രാജേന്ദ്രൻ | ബിജെപി നേതാക്കൾ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ, മന്ത്രിമാർ പുറത്തിരിക്കെ തിടുക്കപ്പെട്ട് തന്ത്രിയുടെ അറസ്റ്റെന്തിനെന്ന് സന്ദീപ് വചസ്പതി | ബഹിരാകാശ നിലയത്തിലെ ആരോഗ്യ ആശങ്കയില്‍ അടിയന്തര ഇടപെടല്‍; ക്രൂ-11 ദൗത്യ സംഘത്തിന്‍റെ മടക്ക തീയതി പ്രഖ്യാപിച്ച് നാസ | ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും | ജയിക്കാന്‍ 4 പന്തില്‍ 18 റണ്‍സ്, ആര്‍സിബിയുടെ വീരനായികയായി നദീന്‍ ഡി ക്ലാര്‍ക്ക്, അവസാന പന്തില്‍ ആവേശജയം | ഗാനഗന്ധർവന് ഇന്ന് 86-ാം പിറന്നാൾ, ആറരപതിറ്റാണ്ട് പിന്നിട്ട ​ഗാനസപര്യ | ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; രജിസ്‌ട്രേഷൻ ആരംഭിച്ചു | പാലക്കാട്ട് എ തങ്കപ്പനെതിരെ പോസ്റ്റ്; പൊലീസിൽ പരാതി നൽകി കോൺ​ഗ്രസ്, 'പിന്നിലെ രാഷ്ട്രീയ ഗുഢാലോചന അന്വേഷിക്കണം' | വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ; സംഭവം ഇടുക്കിയിൽ | ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു, അപകടത്തിൽ 8 മരണം | ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ടരര് രാജീവര് ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികള്‍ കൈമാറിയത് താന്ത്രിക വിധികള്‍ പാലിക്കാതെയാണെന്നും എസ്ഐടി അറസ്റ്റ് റിപ്പോര്‍ട്ട്. | പശ്ചിമബംഗാൾ ഗവർണർക്ക് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ; പിടിയിലായത് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്വദേശി | ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയക്ക് 91% സാധ്യത, ഇന്ത്യയുടെ സാധ്യത 4 ശതമാനം മാത്രം | മുസ്തഫിസുര്‍ വിവാദം, ബംഗ്ലാദേശ് താരങ്ങള്‍ക്ക് തിരിച്ചടിയുമായി ഇന്ത്യൻ കമ്പനി, സ്പോൺസര്‍ഷിപ്പില്‍ നിന്ന് പിന്‍മാറി | ലാലുവിനും കുടുംബത്തിനും തിരിച്ചടി, ജോലിക്ക് ഭൂമി അഴിമതിക്കേസിൽ കുറ്റം ചുമത്തി, വിചാരണ നേരിടണമെന്ന് കോടതി | കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ വിമർശനവുമായി കെ സി ശോഭിത | എകെ ബാലന് പിന്തുണ, വിവാദ പ്രസ്താവന ന്യായീകരിച്ചും ജമാഅത്തെ ഇസ്‌ലാമിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രി, മാറാട് കലാപം ഓർമ്മിപ്പിച്ചും വിമർശനം | ഇന്ത്യൻ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെട്ടിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് മുംബൈയുടെ സര്‍ഫറാസ് ഖാനും മഹാരാഷ്ട്ര നായകന്‍ റുതുരാജ് ഗെയ്ക്‌വാദും. | കിറ്റ്സിന്‍റെ അയാട്ട കോഴ്സിൽ സീറ്റൊഴിവ്; അപേക്ഷിക്കാം | തിരുവനന്തപുരം ജൂബിലി ആശുപത്രിക്കെതിരെ ​ഗുരുതര ശസ്ത്രക്രിയ പിഴവ് പരാതി |
Hot News
Latest news
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും

വെബ് ഡെസ്ക് 17 hours, 15 minutes

image of latest hot news

   തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും. ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നുമാണ് കണ്ടെത്തൽ. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നുമാണ് എസ്ഐടി കണ്ടെത്തൽ.വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാ​ഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലില‍ പറയുന്നത്. മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലിൽ പറയുന്നത്. ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും എസ്ഐടി കണ്ടെത്തിയത്.

image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks