വെബ് ഡെസ്ക് 17 hours, 9 minutes
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആവേശവിജയം. ആർസിബി മൂന്ന് വിക്കറ്റിന് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ തോൽപിച്ചു. മുംബൈയുടെ 154 റൺസ് അവസാന പന്തിലാണ് ആർസിബി മറികടന്നത്. നദീൻ ഡി ക്ലാർക്ക് ആണ് ഒറ്റയാൾ മികവിലൂടെ മുംബൈയുടെ വിജയപ്രതീക്ഷകൾ ബൗണ്ടറി കടത്തിയത്.65 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ആർസിബിക്ക് അവസാന ഓവറിൽ വേണ്ടത് 18 റൺസ്. ആദ്യരണ്ട് പന്തിൽ റൺപിറന്നില്ലെങ്കിലും തുടന്നുള്ള നാലു പന്തുകളില്‍ നദീന്‍ രണ്ട് സിക്സും രണ്ട് ബൗണ്ടറിയും നേടിയപ്പോള്‍ ആർസിബി സ്വന്തമാക്കിയത് റോയൽ ജയം.നദീന്‍ 44 പന്തിൽ 63 റണ്‍സുമായി പുറത്താകാതെ നിന്നു. എഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു നദീന്‍ ഡി ക്ലാര്‍ക്കിന്‍റെ ഇന്നിംഗ്സ്.