വെബ് ഡെസ്ക് 15 hours, 20 minutes
ദില്ലി : ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. ബസിൽ 35 ഓളം പേരുണ്ടായിരുന്നതായാണ് വിവരം. കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പൂർധറിൽ വെച്ചാണ് അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നൂറുമുതൽ 200 വരെ താഴ്ചയിലേക്ക് വീണതെന്നാണ് വിവരം.