വെബ് ഡെസ്ക് 1 day, 9 hours
മുംബൈ: ഇന്ത്യൻ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെട്ടിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് മുംബൈയുടെ സര്‍ഫറാസ് ഖാനും മഹാരാഷ്ട്ര നായകന്‍ റുതുരാജ് ഗെയ്ക്‌വാദും. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ പഞ്ചാബിനെതിരെ 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ സര്‍ഫറാസ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി. 16 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്ന ബറോഡയുടെ അതിത് ഷേത്തിന്‍റെ റെക്കോര്‍ഡാണ് സര്‍ഫറാസ് മറികടന്നത്. പഞ്ചാബിനെതിരായ മത്സരത്തില്‍ 20 പന്തില്‍ 62 റണ്‍സെടുത്ത സര്‍ഫറാസ് 310.00 സ്ട്രൈക്ക് റേറ്റിലാണ് റണ്ണടിച്ചുകൂട്ടിയത്. റണ്‍വേട്ടയില്‍ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഒരോവറില്‍ 30 റണ്‍സും സര്‍ഫറാസ് വാരിക്കൂട്ടി.