Breaking News
മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് എ സുരേഷ് | വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 പേർ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, ഹോട്ടൽ പൂട്ടിച്ചു | റഫാൽ വിമാന നിർമാണം: ഇന്ത്യയിൽ പങ്കാളിയെ കണ്ടെത്താൻ ഫ്രാൻസ്, മോദി-മാക്രോൺ ചർച്ചയിൽ വിഷയമുന്നയിക്കും | 'ഈഴവർക്കുൾപ്പെടെ സമുദായ ചിന്തയില്ല, കിട്ടിയതൊന്നും പോരെന്നാണ് ലീഗിന്‍റെ നിലപാട്': അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് വെള്ളാപ്പള്ളി | 'മുസ്ലിങ്ങൾ സുരക്ഷിതർ, രാജ്യത്ത് മുസ്ലിങ്ങൾക്ക് പ്രതിസന്ധിയില്ല, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷം': കാന്തപുരം | രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോ​ഗസ്ഥർ, ഫോൺ ആവശ്യപ്പെട്ടിട്ടും കൈമാറിയില്ല | ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ, അതിശൈത്യത്തെ അതിജീവിച്ച് നാസയുടെ മുന്നൊരുക്കം, ആർട്ടെമിസ് 2 വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19ന് | ഇന്ത്യ പിടിച്ചെടുത്ത 3 ഓയിൽ ടാങ്കറുകൾ തങ്ങളുടേത് അല്ലെന്ന് ഇറാൻ, യുഎസ് ഉപരോധം ഏർപ്പെടുത്തിയ കപ്പലുകൾ, വാർത്തകൾ തള്ളി ഇറാൻ | തൊണ്ടിമുതൽ കേസിലെ ശിക്ഷ റദ്ദാക്കുമോ? ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന് | 'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം | ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും' | കുവൈത്തിൽ ഭാരത് മേള 2026, ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷം | വി എസിന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും; ജാഥയിലും പങ്കെടുക്കും | ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം; വിലയിരുത്തൽ വി എസ് എസ് സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ | പിണറായിയെ പുകഴ്ത്തിയതിന് മുതിർന്ന നേതാവിനെ അലവലാതി എന്ന് വിളിച്ച് ജിന്‍റോ ജോൺ; അയ്യർക്ക് വിശ്രമമാകാം എന്ന് യുവനേതാവ് | 2016 ൽ മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി ചോദിച്ച ചോദ്യം, അന്ന് മറുപടിയുണ്ടായില്ല, ഇന്ന് 'ഗെയ്ൽ' സാധ്യമാക്കി; 'കേരള വികസനം' വിവരിച്ച് മുഖ്യമന്ത്രി |

Entertainment

സൗബിനും നവ്യ നായരും പ്രധാന വേഷത്തിലെത്തിയ ചിത്രം ഒടിടിയിലേക്ക്

വെബ് ഡെസ്ക്
Feb. 17, 2026, 12:54 p.m.
displaying all the content detail images
    നവ്യ നായരും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പാതിരാത്രി. പുഴു എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം രത്തീന സംവിധാനം ചെയ്ത ഈ പടത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ഫെബ്രുവരി 20ന് പാതിരാത്രിയുടെ സ്ട്രീമിം​ഗ് ആരംഭിക്കും. സീ 5 മലയാളത്തിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. റിലീസ് ചെയ്ത് നാലാം മാസമാണ് ഒടിടി റിലീസ്.2025 ഒക്ടോബർ 17ന് ആയിരുന്നു പാതിരാത്രി തിയറ്ററുകളിൽ എത്തിയത്. നവ്യ നായർ ആദ്യമായി പൊലീസ് വേഷത്തിൽ എത്തിയ ചിത്രം പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ തിയറ്ററിൽ വേണ്ടത്ര ശ്രദ്ധനേടാൻ പടത്തിനായില്ല. പ്രേക്ഷകരെ ആദ്യാവസാനം വരെ ത്രില്ലടിപ്പിച്ച ഒരു ക്രൈം ഡ്രാമയാണ് ചിത്രം. ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരും പാതിരാത്രിയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജാൻസി, ഹരീഷ് എന്നീ വേഷങ്ങളിലാണ് നവ്യയും സൗബിനും ചിത്രത്തിൽ എത്തിയത്.
    .
image of first ad image of first ad image of first ad image of first ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks