Breaking News
ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ, അതിശൈത്യത്തെ അതിജീവിച്ച് നാസയുടെ മുന്നൊരുക്കം, ആർട്ടെമിസ് 2 വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19ന് | ഇന്ത്യ പിടിച്ചെടുത്ത 3 ഓയിൽ ടാങ്കറുകൾ തങ്ങളുടേത് അല്ലെന്ന് ഇറാൻ, യുഎസ് ഉപരോധം ഏർപ്പെടുത്തിയ കപ്പലുകൾ, വാർത്തകൾ തള്ളി ഇറാൻ | തൊണ്ടിമുതൽ കേസിലെ ശിക്ഷ റദ്ദാക്കുമോ? ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന് | 'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം | ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും' | കുവൈത്തിൽ ഭാരത് മേള 2026, ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷം | വി എസിന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും; ജാഥയിലും പങ്കെടുക്കും | ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം; വിലയിരുത്തൽ വി എസ് എസ് സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ | പിണറായിയെ പുകഴ്ത്തിയതിന് മുതിർന്ന നേതാവിനെ അലവലാതി എന്ന് വിളിച്ച് ജിന്‍റോ ജോൺ; അയ്യർക്ക് വിശ്രമമാകാം എന്ന് യുവനേതാവ് | 2016 ൽ മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി ചോദിച്ച ചോദ്യം, അന്ന് മറുപടിയുണ്ടായില്ല, ഇന്ന് 'ഗെയ്ൽ' സാധ്യമാക്കി; 'കേരള വികസനം' വിവരിച്ച് മുഖ്യമന്ത്രി |

Technology

എപ്സ്റ്റീൻ ഫയലുകൾക്കൊപ്പം ലോകം തെരയുന്നത് ജെ മെയിൽ, എന്താണ് ജെ മെയിൽ?

വെബ് ഡെസ്ക്
Feb. 16, 2026, 12:31 p.m.
displaying all the content detail images
    കാലിഫോർണിയ:ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വന്നതിന് പിന്നാലെ മുഖം മറയ്ക്കാൻ നെട്ടോടമോടുകയാണ് പല ലോക നേതാക്കളും വ്യവസായ പ്രമുഖരും അതിസമ്പന്നരും. എന്നാൽ എപ്സ്റ്റീൻ ഫയലിനൊപ്പം തരംഗമായ മറ്റൊരു സാങ്കേതിക ടൂൾ ആണ് ജെ മെയിൽ. ജിമെയിൽ, യാഹു, സോഹോ പോലെ മെയിലുകൾ അയയ്ക്കാൻ ഉള്ള ടൂളുകൾ പരിചിതമാണെങ്കിലും ജെ മെയിൽ പലർക്കും അപരിചിതം ആയിരിക്കും. എന്താണ് ജെ മെയിൽ? എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ തരംഗമാകുന്ന ജി മെയിലിന് സമാനമായ ടൂളിനെക്കുറിച്ച് കൂടുതൽ അറിയാം. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പരസ്യപ്പെടുത്തിയ ഇമെയിൽ ശേഖരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാൻ സഹായിക്കുന്ന പുതിയ വെബ് ടൂൾ ആണ് ജെ മെയിൽ. നേരത്തെ ചിതറിക്കിടന്നിരുന്ന പിഡിഎഫ് ഫയലുകൾ, സ്കാൻ ചെയ്ത രേഖകൾ എന്നിവയ്ക്ക് പകരം പതിനായിരക്കണക്കിന് ഇമെയിലുകളെ ജിമെയിലിന് സമാനമായ രീതിയിൽ ഈ പ്ലാറ്റ്‌ഫോം ക്രമീകരിച്ചിരിക്കുകയാണ് ജെ മെയിലിൽ ചെയ്തിട്ടുള്ളത്.പ്രമുഖ ഇൻറർനെറ്റ് ആർട്ടിസ്റ്റ് റൈലി വാൽസും കിനോ എന്ന എഐ വീഡിയോ എഡിറ്റിംഗ് സ്ഥാപനത്തിന്റെ സിഇഒയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ലൂക്ക് ഇഗലും ചേർന്നാണ് ജെ മെയിൽ വികസിപ്പിച്ചത്. ഈ പ്ലാറ്റ്‌ഫോം പുതിയ വിവരങ്ങളൊന്നും പുറത്തുവിടുന്നില്ലെന്നും, മറിച്ച് നിയമപരമായ മാർഗങ്ങളിലൂടെ നേരത്തെ ലഭ്യമായ ഇമെയിലുകളെ ഒരു ഇൻബോക്സ് രൂപത്തിൽ പുനക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിന്റെ സൃഷ്ടാക്കൾ വ്യക്തമാക്കുന്നത്.എപ്സ്റ്റീൻ ഫയലുകൾ പുറത്ത് വന്ന സമയത്ത് പല ഫയലുകളും വ്യക്തമല്ലാത്ത രീതിയിൽ സ്കാൻ ചെയ്തവയായതിനാൽ അവ വായിക്കാനും പരിശോധിക്കാനും പ്രയാസമായിരുന്നു. ഈ വെല്ലുവിളി പരിഹരിക്കാനാണ് ജെമെയിൽ രൂപീകരിച്ചതെന്നും ലൂക്ക് ഇഗൽ പറയുന്നത്.സാധാരണ ഇമെയിൽ സേവനങ്ങളിലേതുപോലെ ഇൻബോക്സ് , സെന്റ് ഫോൾഡറുകൾ, കീവേഡ് സെർച്ച് എന്നിവ ജെ മെയിലിലുണ്ട്. ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ, എഐ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് വ്യക്തമല്ലാത്ത സ്കാനുകളെ വായിക്കാൻ കഴിയുന്ന ടെക്സ്റ്റ് രൂപത്തിലേക്ക് ജെമെയിൽ മാറ്റുന്നു. അതിനാൽ പുറത്ത് വന്ന രേഖകൾ വിശദമായി വായിക്കാൻ ജെ മെയിൽ ഉപയോഗിക്കുന്നവർക്ക് സാധിക്കും.
    .
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks