Breaking News
മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് എ സുരേഷ് | വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 പേർ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, ഹോട്ടൽ പൂട്ടിച്ചു | റഫാൽ വിമാന നിർമാണം: ഇന്ത്യയിൽ പങ്കാളിയെ കണ്ടെത്താൻ ഫ്രാൻസ്, മോദി-മാക്രോൺ ചർച്ചയിൽ വിഷയമുന്നയിക്കും | 'ഈഴവർക്കുൾപ്പെടെ സമുദായ ചിന്തയില്ല, കിട്ടിയതൊന്നും പോരെന്നാണ് ലീഗിന്‍റെ നിലപാട്': അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് വെള്ളാപ്പള്ളി | 'മുസ്ലിങ്ങൾ സുരക്ഷിതർ, രാജ്യത്ത് മുസ്ലിങ്ങൾക്ക് പ്രതിസന്ധിയില്ല, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷം': കാന്തപുരം | രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോ​ഗസ്ഥർ, ഫോൺ ആവശ്യപ്പെട്ടിട്ടും കൈമാറിയില്ല | ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ, അതിശൈത്യത്തെ അതിജീവിച്ച് നാസയുടെ മുന്നൊരുക്കം, ആർട്ടെമിസ് 2 വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19ന് | ഇന്ത്യ പിടിച്ചെടുത്ത 3 ഓയിൽ ടാങ്കറുകൾ തങ്ങളുടേത് അല്ലെന്ന് ഇറാൻ, യുഎസ് ഉപരോധം ഏർപ്പെടുത്തിയ കപ്പലുകൾ, വാർത്തകൾ തള്ളി ഇറാൻ | തൊണ്ടിമുതൽ കേസിലെ ശിക്ഷ റദ്ദാക്കുമോ? ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന് | 'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം | ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും' | കുവൈത്തിൽ ഭാരത് മേള 2026, ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷം | വി എസിന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും; ജാഥയിലും പങ്കെടുക്കും | ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം; വിലയിരുത്തൽ വി എസ് എസ് സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ | പിണറായിയെ പുകഴ്ത്തിയതിന് മുതിർന്ന നേതാവിനെ അലവലാതി എന്ന് വിളിച്ച് ജിന്‍റോ ജോൺ; അയ്യർക്ക് വിശ്രമമാകാം എന്ന് യുവനേതാവ് | 2016 ൽ മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി ചോദിച്ച ചോദ്യം, അന്ന് മറുപടിയുണ്ടായില്ല, ഇന്ന് 'ഗെയ്ൽ' സാധ്യമാക്കി; 'കേരള വികസനം' വിവരിച്ച് മുഖ്യമന്ത്രി |

Business

അധ്യാപനജോലി വിട്ട് ശവപ്പെട്ടിക്കച്ചവടം തുടങ്ങി, 52 കോടി വാർഷികവരുമാനം നേടി 29 -കാരി!

വെബ് ഡെസ്ക്
Feb. 17, 2026, 12:49 p.m.
displaying all the content detail images
    മരണത്തെക്കുറിച്ചുള്ള പേടിയും അന്ധവിശ്വാസങ്ങളും മാറ്റിവെച്ച് ശവപ്പെട്ടി വിൽക്കാനിറങ്ങിയ ഒരു അധ്യാപികയാണ് ഇപ്പോൾ ചൈനയിൽ വാർത്തകളിൽ നിറയുന്നത്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ഹെസെ എന്ന നഗരത്തിലാണ് അധ്യാപികയായിരുന്ന 29 -കാരി ലിസ ലിയുവിന്റെ ശവപ്പെട്ടിക്കച്ചവടം. തന്റെ ജോലി ഉപേക്ഷിച്ച് ഈ ശവപ്പെട്ടി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു ലിയു.ജോലിഭാരം കാരണം തളർന്ന ലിയു, 2023 -ലാണ് ശവപ്പെട്ടി വിൽപനയിലേക്ക് തിരിഞ്ഞത്. യൂറോപ്യൻ വിപണി, പ്രത്യേകിച്ച് ഇറ്റലി ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. തുടക്കത്തിൽ ഭയം തോന്നിയെങ്കിലും, ഫാക്ടറി തൊഴിലാളികൾ ശവപ്പെട്ടികളെ വെറും തടി കഷ്ണങ്ങളായി കാണുന്നതും ശൂന്യമായ ചിതാഭസ്മത്തിന്റെ ഭരണികൾ വീട്ടിൽ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും കണ്ടപ്പോൾ ലിയുവിന്റെ പേടി മാറി. യൂറോപ്യൻ വിപണിയിൽ ഹെസെയിലെ പെട്ടികൾക്ക് വൻ ഡിമാൻഡ് ആണ്. ഇതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്. ഈ പ്രദേശത്ത് ധാരാളമായി വളരുന്ന 'പൗലോണിയ' മരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞതും എളുപ്പത്തിൽ തീപിടിക്കുന്നതുമായ ഈ തടി ഇറ്റാലിയൻ വിപണിക്ക് അനുയോജ്യമാണ്. യൂറോപ്പിൽ ഒരു ശവപ്പെട്ടിക്ക് 1,100 മുതൽ 2,100 ഡോളർ വരെ വിലയുള്ളപ്പോൾ, ചൈനയിൽ നിർമ്മിക്കുന്നവയ്ക്ക് വെറും 90 മുതൽ 150 ഡോളർ (ഏകദേശം 7,500 - 12,500 രൂപ) മാത്രമേ വിലയുള്ളൂ. ചൈനയിലെ കനത്ത ഇരുണ്ട പെട്ടികളിൽ നിന്ന് വ്യത്യസ്തമായി, ഇറ്റലിക്കാർക്കായി ഭാരം കുറഞ്ഞതും മതപരമായ കൊത്തുപണികളുള്ളതുമായ പെട്ടികളാണ് ഇവിടെ നിർമ്മിക്കുന്നത്.ലിയുവിന്റെ ഫാക്ടറിയിൽ നിന്ന് മാത്രം വർഷം തോറും 40,000 ശവപ്പെട്ടികളാണ് യൂറോപ്പിലേക്ക് കയറ്റി അയക്കുന്നത്. ഇതിലൂടെ ഏകദേശം 40 ദശലക്ഷം യുവാൻ (ഏകദേശം 53 കോടി) വാർഷിക വരുമാനമാണ് ലഭിക്കുന്നത്. 'മരണം ഉറപ്പായതുകൊണ്ട് ഈ ബിസിനസിന് ഒരിക്കലും പ്രതിസന്ധി ഉണ്ടാവില്ല' എന്നാണ് ലിയുവിന്റെ പക്ഷം. ഹെസെ മാത്രമല്ല, ചൈനയിലെ മിബെയ്‌ഷുവാങ് ഗ്രാമവും ഈ മേഖലയിൽ പ്രശസ്തമാണ്. ശവസംസ്കാര വസ്ത്രങ്ങൾ, റീത്തുകൾ, ബോഡി ബാഗുകൾ എന്നിവ ഇവിടെ നിർമ്മിച്ച് ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു. 2020 -ൽ മാത്രം ഈ ഗ്രാമത്തിലെ ബിസിനസ് 100 കോടി യുവാൻ കവിഞ്ഞു.
    .
image of first ad image of first ad image of first ad image of first ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks