വെബ് ഡെസ്ക് 1 day, 6 hours
പാലക്കാട് നടന്ന സർക്കാരിന്റെ വാർഷികയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിൻ്റെ കടം വർധിച്ചു എന്ന പ്രതീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ പൊതുകടവും – ആഭ്യന്തര ഉത്പാദനവുമായുള്ള അന്തരം കുറഞ്ഞു. അത് ഇനിയും കുറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. LDF സർക്കാരിൻ്റെ 9 വർഷം പൂർത്തിയാക്കി 10ാം വർഷത്തിലേക്ക് കടക്കുന്നു. പുറത്തിറക്കിയ പ്രകടനപത്രികയിലെ ഓരോ പദ്ധതികളും പരിശോധിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. നിരവധി പ്രതിസന്ധികൾ സർക്കാർ തരണം ചെയ്തു. നല്ല രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞെന്നാണ് സർക്കാർ വിശ്വാസം. അതാണ് LDF ന് ജനങ്ങൾ തുടർഭരണം തന്നതെന്നും അദ്ദേഹം വ്യക്തമാക്കി.