വെബ് ഡെസ്ക് 3 days, 5 hours
മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേള ശ്രദ്ധേയമായി. ഏപ്രില്‍ 21 മുതല്‍ 27 വരെ കാലിക്കടവ് മൈതാനത്താണ് മേള നടന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും മിഴിവാര്‍ന്ന സാംസ്‌കാരിക പരിപാടികളും കൊണ്ട് സമ്പന്നമായ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ഏപ്രില്‍ 21ന് നടന്ന സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷനായി. മന്ത്രിമാരും ജനപ്രതിനിധികളും ചീഫ് സെക്രട്ടറിയും ഐപിആര്‍ഡി സെക്രട്ടറിയും സംസാരിച്ചു. ആല്‍മരം എന്ന മ്യൂസിക് ബാന്‍ഡിന്റെ പരിപാടിയാണ് അന്നേ ദിവസം മുഖ്യ ആകര്‍ഷണമായത്. ഏപ്രില്‍ 22ന് കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും വൈകീട്ട് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗോത്ര കലകളും നാടിന്റെ ശ്രദ്ധയാകര്‍ഷിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ സച്ചു സന്തോഷിന്റെ നൃത്തം പരിപാടിക്ക് കൂടുതല്‍ മാറ്റുകൂട്ടി. വൈകീട്ട് നാടന്‍പാട്ടും കൊറഗ ഡാന്‍സും മധു ബേഡകത്തിന്റെ ഏകാങ്ക നാടകവും ജ്വാലാമുഖി എന്ന സംഗീതശില്‍പ്പവും കാണാന്‍ ജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.