വെബ് ഡെസ്ക് 3 days, 5 hours
പാകിസ്ഥാന്‍ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. 2023ലെ വിദേശ വ്യാപാര നയത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം. പാകിസ്ഥാനില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതോ, കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ഉത്പന്നങ്ങള്‍ക്കും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിരോധനം ഏര്‍പ്പെടുത്തിയതായും ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യക്തമാക്കി. ദേശീയ സുരക്ഷ കണക്കിലെടുത്തും രാജ്യതാത്പര്യം സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്നും ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ സാമ്പത്തികമായും വരിഞ്ഞുമുറുക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാന് അന്താരാഷ്ട്ര ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന വായ്പ തടയുകയാണ് ലക്ഷ്യംവെക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.