വെബ് ഡെസ്ക് 7 hours, 12 minutes
എസ്ഡിപിഐ പിന്തുണയില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രിയും നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി ശിവന്‍കുട്ടി. ഒരു വിഭാഗത്തിന്‍റെയും വേട്ട് വേണ്ടെന്ന് പറയാനാകില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. എസ്ഡിപിഐ വോട്ട് സ്വീകരിക്കും എന്നല്ല പറഞ്ഞത്. ഒരു വിഭാഗത്തിന്‍റെ വോട്ട് വേണ്ടെന്ന് പറഞ്ഞാല്‍ അത് ഭരണഘടനാവിരുദ്ധമാണ്. എല്ലാവരോടും വോട്ട് അഭ്യർത്ഥിക്കും ഇടത് നിലപാടിനെ അനുകൂലിക്കുന്ന ആര്‍ക്കും വോട്ട് നല്‍കാം. ജമാഅത്തെ ഇസ്ലാമിയുടേതായാലും വോട്ട് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.