Breaking News
എഐ ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ ശ്രമം, അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ വ്യാജപ്രചരണത്തിനെതിരെ പരാതി നൽകി രമ | എസ്ഡിപിഐ പിന്തുണ; നിലപാട് വ്യക്തമാക്കി വി ശിവന്‍കുട്ടി, 'ഒരു വിഭാഗത്തിന്‍റെയും വേട്ട് വേണ്ടെന്ന് പറയാനാകില്ല' | കൊച്ചി ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവം; മുഖ്യപ്രതി ഷോൺ ലഹരി സംഘങ്ങൾക്കിടയിലെ ദാദ | തെരഞ്ഞെടുപ്പിൽ ചർച്ചയായി വയനാട് പുനരധിവാസം; സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു; വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും എൻഡിഎയും | സഞ്ജുവിന് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം; ആദ്യ മത്സരം തന്നെ രാജസ്ഥാന്‍ റോയല്‍സിനെതിരെ | രാജ്യത്തെ മുൾമുനയിൽ നിർത്തിയ കോളുകളുടെയെല്ലാം ഉറവിടം ഒടുവിൽ കണ്ടെത്തി; വ്യാജ ബോംബ് ഭീഷണിയിൽ നിർണായകമായ അറസ്റ്റ് | യുഡിഎഫ് പ്രചാരണത്തിനിടെ ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, വാഹനത്തിൽ നിന്നിറങ്ങാതെ എ.പി. അനിൽകുമാർ |
our news logo
March 30, 2026
weather image
Hot News
Latest news
സഞ്ജുവിന് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം; ആദ്യ മത്സരം തന്നെ രാജസ്ഥാന്‍ റോയല്‍സിനെതിരെ

വെബ് ഡെസ്ക് 13 hours, 22 minutes

image of latest hot news

   ഗുവാഹത്തി: ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ സഞ്ജു സാംസണ് ഇന്ന് അരങ്ങേറ്റം. ചെന്നൈ, സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഗുവാഹത്തിയില്‍ വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സി എസ് കെയുടെ മഞ്ഞ ജഴ്‌സിയില്‍ സഞ്ജുവിന്റെ അരങ്ങേറ്റം മലയാളിതാരത്തെ റോയല്‍ ആക്കിയ രാജസ്ഥാനെതിരെ എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. രാജസ്ഥാന്റെ ബദല്‍ ആവട്ടെ ചെന്നൈയുടെ അടിയും തടയുമെല്ലാം നന്നായി അറിയുന്ന രവീന്ദ്ര ജഡേജ.സഞ്ജുവും ജഡേജയും കൂടുമാറി നേര്‍ക്കുനേര്‍ പോരിനിറങ്ങുന്‌പോള്‍ ആരാധകര്‍ക്ക് ആകാംക്ഷയേറെ. തലമുറ മാറ്റത്തിന്റെ വിളംബരവുമായി സഞ്ജു എത്തിയ ആവേശമുണ്ടെങ്കിലും ചെന്നൈ ക്യാമ്പ് പരിക്കിന്റെ പിടിയില്‍. സി എസ് കെ ആദ്യ മത്സരത്തിനിറങ്ങുക എം എസ് ധോണിയും ഡെവാള്‍ഡ് ബ്രേവിസും സ്‌പെന്‍സര്‍ ജോണ്‍സനും ഇല്ലാതെ. റണ്‍സ് പ്രതീക്ഷ സഞ്ജു, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മാത്രേ, ശിവം ദുബേ എന്നിവരുടെ ബാറ്റുകളില്‍. ബ്രേവിസിന് പകരം സര്‍ഫറാസ് ഖാന്‍ ടീമിലെത്താന്‍ സാധ്യത. യുവതാരങ്ങളായ പ്രശാന്ത് വീറിലും കാര്‍ത്തിക് ശര്‍മ്മയിലും പ്രതീക്ഷയേറെ. ധോണിയുടെ അഭാവത്തില്‍ സഞ്ജു വിക്കറ്റിന് പിന്നിലെത്തുമെന്ന് ഉറപ്പ്. ജെയ്മി ഒവര്‍ട്ടന്‍, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ് എന്നിവര്‍ ഉള്‍പ്പെട്ട പേസ് നിരയുടെ പ്രകടനം എങ്ങനെയെന്ന് കണ്ടറിയണം. നൂര്‍ അഹമ്മദ്, രാഹുല്‍ ചഹര്‍ സ്പിന്‍ ജോഡിയുടെ പ്രകടനം നിര്‍ണായകം. രാജസ്ഥാന്‍ ഇറങ്ങുന്നത് റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍. റണ്‍സ് പ്രതീക്ഷ ഇടംകൈയന്‍ ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരില്‍.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks