Breaking News
എഐ ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ ശ്രമം, അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ വ്യാജപ്രചരണത്തിനെതിരെ പരാതി നൽകി രമ | എസ്ഡിപിഐ പിന്തുണ; നിലപാട് വ്യക്തമാക്കി വി ശിവന്‍കുട്ടി, 'ഒരു വിഭാഗത്തിന്‍റെയും വേട്ട് വേണ്ടെന്ന് പറയാനാകില്ല' | കൊച്ചി ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവം; മുഖ്യപ്രതി ഷോൺ ലഹരി സംഘങ്ങൾക്കിടയിലെ ദാദ | തെരഞ്ഞെടുപ്പിൽ ചർച്ചയായി വയനാട് പുനരധിവാസം; സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു; വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും എൻഡിഎയും | സഞ്ജുവിന് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം; ആദ്യ മത്സരം തന്നെ രാജസ്ഥാന്‍ റോയല്‍സിനെതിരെ | രാജ്യത്തെ മുൾമുനയിൽ നിർത്തിയ കോളുകളുടെയെല്ലാം ഉറവിടം ഒടുവിൽ കണ്ടെത്തി; വ്യാജ ബോംബ് ഭീഷണിയിൽ നിർണായകമായ അറസ്റ്റ് | യുഡിഎഫ് പ്രചാരണത്തിനിടെ ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, വാഹനത്തിൽ നിന്നിറങ്ങാതെ എ.പി. അനിൽകുമാർ |
our news logo
March 30, 2026
weather image
Hot News
Latest news
യുഡിഎഫ് പ്രചാരണത്തിനിടെ ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, വാഹനത്തിൽ നിന്നിറങ്ങാതെ എ.പി. അനിൽകുമാർ

വെബ് ഡെസ്ക് 15 hours, 53 minutes

image of latest hot news

   മലപ്പുറം: വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർഥി എ പി അനിൽകുമാറിന്റെ പര്യടനത്തിന് ഇടയിൽ ഉദിരംപൊയിലിൽ ലീഗ് -കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് അനിൽകുമാർ പുറത്തിറങ്ങാതെ പ്രചാരണ വാഹനത്തിൽ നിന്നു സംസാരിച്ചു മടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിൽ ചോക്കാട് പഞ്ചായത്തിലെ ലീഗ് സ്ഥാനാർഥിയുടെ തോൽവിക്ക് കാരണം ഒരു വിഭാഗം കോൺഗ്രസ്‌ പ്രവർത്തകരാണെന്നു ആരോപണം ഉയർന്നിരുന്നു . കാലു വാരിയെന്നു ലീഗ് സംശയിക്കുന്നവർ പ്രചാരണ പരിപാടിക്ക് എത്തിയതാണ് സംഘർഷത്തിന് കാരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു.സംഭവം വിവാദമായതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായിട്ടില്ലെന്നാണ് പ്രാദേശിക ലീഗ്, കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. സംഘാടനവുമായി ബന്ധപ്പെട്ട ചെറിയ തർക്കമാണ് നടന്നതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയവുമായി ഇതിന് ബന്ധമില്ലെന്നും നേതാക്കള്‍ പറഞ്ഞു. സംഭവം ഇടതുപക്ഷ പ്രവർത്തകർ രാഷ്ട്രീയ ആയുധമാക്കി രം​ഗത്തെത്തി. എംഎൽഎയോടുള്ള എതിർപ്പാണ് ഏറ്റുമുട്ടലിന് കാരണമെന്ന് ഇടതുപക്ഷം ആരോപിച്ചു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks