വെബ് ഡെസ്ക് 12 hours, 44 minutes
കൊച്ചി ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവത്തില്‍ പൊലീസിൽ നിന്ന് വിവരങ്ങൾ തേടി കസ്റ്റംസ്. മുഖ്യപ്രതി ഷാജി ഫെർണാണ്ടോ (ഷോണ്‍)ന്റെ പണം ഇടപാട് പരിശോധിച്ച് തുടങ്ങി. ഷോൺ ലഹരി സംഘങ്ങൾക്കിടയിലെ ദാദ എന്നും കസ്റ്റംസ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഷോണും സംഘവും നടത്തിയ ലഹരി പാർട്ടിയുടെ വിവരങ്ങളും പുറത്ത്. പാർട്ടി തീരുമാനിച്ചിരുന്നത് പുലർച്ചെ മൂന്ന് മണി മുതൽ രാവിലെ 8 മണിവരെ ആയിരുന്നു.കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവത്തില്‍ അന്വേഷണം ക്രൂയിസ് പാര്‍ട്ടിയിലേക്കും വ്യാപിപ്പിച്ചിരുന്നു. അറസ്റ്റിലായ ഇവന്റ് മാനേജ്മെന്റ് ഉടമ ഷോണ്‍ ശനിയാഴ്ച കൊച്ചിയില്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി എത്തിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്മെന്റ് ഉടമ എന്നിവരെയാണ് ഇന്നലെ കൊക്കെയ്നുമായി ആഡംബര ഹോട്ടലിൽ നിന്ന് പിടികൂടിയത്.