വെബ് ഡെസ്ക് 17 hours, 35 minutes
തിരുവനന്തപുരം: ജി സുധാകരൻ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സുധാകരൻ പാർട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തിൽ നിന്ന് പാർട്ടിക്ക് ദോഷമുണ്ടാകുന്ന ഒന്നും സംഭവിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം. മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കേണ്ട. നിർണായകമായ തെരഞ്ഞെടുപ്പിൽ ജി സുധാകരന്റെ കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തും. താനടക്കമുള്ള നേതാക്കൾ അദ്ദേഹവുമായി സംസാരിക്കുന്നുണ്ടെന്നും എംഎ ബേബി പറഞ്ഞു. ഇന്നലെയാണ് സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്ന് സുധാകരൻ പരസ്യമായി പറഞ്ഞത്.അതേസമയം, മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. മെമ്പർഷിപ്പ് പുതുക്കണമെന്നും ആവശ്യപ്പെട്ടു. പരിഗണിക്കേണ്ടതില്ല എന്ന എംവി ഗോവിന്ദന്റെ വാർത്തസമ്മേളനത്തിലെ മറുപടിയും പിന്നാലെയുള്ള ചിരിയുമാണ് സുധാകരനെ ചൊടിപ്പിച്ചത്. തുടർന്നാണ് പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാട് സുധാകരൻ എടുത്തത്. എന്നാൽ, സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം നടത്തുകയാണ് നിലവിൽ സിപിഎം. എംവി ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. താൻ പരിഹസിച്ചതല്ലെന്നും മാധ്യമപ്രവർത്തകർ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എംവി ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പാർട്ടി അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ജി സുധാകരൻ മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും ആവർത്തിക്കുകയാണ് ചെയ്തത്.