Breaking News
കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു | പാലക്കാട് സിപിഎം വിമത കൺവെൻഷനിലേക്ക് പികെ ശശി, മുദ്രാവാക്യം വിളികളോടെ സ്വീകരണം, | ജി സുധാകരൻ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് എംഎ ബേബി; 'ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം | കേരളത്തിൽ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, കോടികളുടെ നഷ്ടം | മെമ്പർഷിപ്പ് പുതുക്കണം; ജി സുധാകരനെ ഫോണിൽ വിളിച്ച് എംവി ​ഗോവിന്ദൻ, അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി സുധാകരൻ | ഇറാന്‍റെ 20 നാവിക കപ്പലുകൾ തകർത്തെന്ന് യുഎസ്; ലോകത്ത് എവിടെയാണെങ്കിലും ആക്രമിക്കും! ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക | എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കിയത് രഹസ്യ സ്വഭാവത്തിൽ, ചിലർ ഭയപ്പെടുത്തുന്ന പ്രചാരണം നടക്കുന്നു, പിന്നിൽ വേറെ ലക്ഷ്യം; മന്ത്രി | മുള്ളൻപന്നിയെ കൊന്ന കേസിൽ വെള്ളനാട് ശശിയെ പിടികൂടാതെ പോലീസും വനംവകുപ്പും | ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും | ട്രംപ് ഇനി കൂടുതൽ കരുത്തൻ, നിർണായക വിജയം നേടി യുഎസ് പ്രസിഡന്‍റ്; ഇറാനെതിരെയുള്ള നീക്കത്തിന് സെനറ്റിന്‍റെ പിന്തുണ | നിർണായക സിപിഎം സംസ്ഥാന സമിതി യോ​ഗം ഇന്ന്; ജി സുധാകരന്റെ നിലപാടുകൾ ചർച്ചയാകും, സ്ഥാനാർത്ഥി നിർണയ ചർച്ചകളും ന‌ടക്കും | 10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി | സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം; 3,031 പരീക്ഷാകേന്ദ്രങ്ങൾ സജ്ജം | ഗൾഫ് രാജ്യങ്ങളോട് സന്ധി സംഭാഷണത്തിനൊരുങ്ങി ഇറാൻ; 'മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നു, പരമാധികാരത്തെ മാനിക്കുന്നു' | വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം | 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു, മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരന്‍ | ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറും ജയിലിന് പുറത്തേക്ക്, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം | ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; തൃത്താലയിൽ ഗ്രൂപ്പ് തർക്കം രൂക്ഷം, ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ | നിർത്താതെ 'റോറിംഗ് ലയൺ'; ഇറാനിലും ലെബനനിലും ഒരുപോലെ ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും | പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ, അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ് |
Hot News
Latest news
കേരളത്തിൽ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, കോടികളുടെ നഷ്ടം

വെബ് ഡെസ്ക് 17 hours, 49 minutes

image of latest hot news

   തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം കനത്തതോടെ പ്രതിസന്ധിയിലായി രാജ്യത്തെ കയറ്റുമതി മേഖല. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂർണമായും നിലച്ചു. കോടികളുടെ നഷ്ടമാണ് ഇതോടെ കയറ്റുമതി മേഖലയ്ക്ക് വന്നിരിക്കുന്നത്. വിമാന സര്‍വീസുകൾ മുടങ്ങിയതോടെ വ്യോമമാര്‍ഗമുള്ള കയറ്റുമതിയും ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ വഴിയുള്ള ചരക്ക് നീക്കവും മുടങ്ങിയതാണ് പ്രതിസന്ധിയുടെ ആഘാതം കൂട്ടിയത്.റംസാൻ കാലത്ത് ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താളം തെറ്റിയതോടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ് ഈ മേഖല. 150 ടൺ പഴം പച്ചക്കറി വിഭവങ്ങളാണ് പ്രതിദിനം കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കയറ്റുമതി ചെയ്യുന്നത്. ഇതിന്റെ മൂന്നിലൊന്ന് ശതമാനവും തിരുവനന്തപുരം വിമാനത്താവളം വഴിയാണ്. ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായി വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഒരു ടൺ പോലും പിന്നീട് കയറ്റുമതി ചെയ്തിട്ടില്ല. ഗൾഫ് മേഖലയിലേക്കാണ് പ്രധാനമായും പഴം, പച്ചക്കറി വിഭവങ്ങൾ കയറ്റുമതി ചെയ്തിരുന്നത്. കർഷകർക്കും കയറ്റുമതിക്കാർക്കും സീസൺ ആയിരുന്ന റംസാൻ വിപണിയും ഇതോടുകൂടി നഷ്ടമായി. പഴം പച്ചക്കറി കയറ്റുമതി മുടങ്ങിയത് വലിയ നഷ്ടമെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. നിലവിൽ ഒമാനിലേക്ക് മാത്രമാണ് വിമാന സർവീസുകൾ നടത്തുന്നത്. അതിൽ തന്നെ വിമാന കമ്പനികൾ സാധാരണ കാർഗോ നിരക്കിന്റെ മൂന്നിരട്ടിയാണ് ഈടാക്കുന്നത്. മേഖലയിലെ പ്രതിസന്ധി നീണ്ടു നിന്നാൽ കർഷകർക്കും കയറ്റുമതിക്കാർക്കും ഇനിയും വലിയ നഷ്ടം നേരിടേണ്ടി വരും. കൂടാതെ, ഇവ കുറഞ്ഞ വിലയ്ക്ക് നാട്ടിൽ വിറ്റഴിക്കണം.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks