Breaking News
കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു | പാലക്കാട് സിപിഎം വിമത കൺവെൻഷനിലേക്ക് പികെ ശശി, മുദ്രാവാക്യം വിളികളോടെ സ്വീകരണം, | ജി സുധാകരൻ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് എംഎ ബേബി; 'ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം | കേരളത്തിൽ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, കോടികളുടെ നഷ്ടം | മെമ്പർഷിപ്പ് പുതുക്കണം; ജി സുധാകരനെ ഫോണിൽ വിളിച്ച് എംവി ​ഗോവിന്ദൻ, അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി സുധാകരൻ | ഇറാന്‍റെ 20 നാവിക കപ്പലുകൾ തകർത്തെന്ന് യുഎസ്; ലോകത്ത് എവിടെയാണെങ്കിലും ആക്രമിക്കും! ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക | എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കിയത് രഹസ്യ സ്വഭാവത്തിൽ, ചിലർ ഭയപ്പെടുത്തുന്ന പ്രചാരണം നടക്കുന്നു, പിന്നിൽ വേറെ ലക്ഷ്യം; മന്ത്രി | മുള്ളൻപന്നിയെ കൊന്ന കേസിൽ വെള്ളനാട് ശശിയെ പിടികൂടാതെ പോലീസും വനംവകുപ്പും | ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും | ട്രംപ് ഇനി കൂടുതൽ കരുത്തൻ, നിർണായക വിജയം നേടി യുഎസ് പ്രസിഡന്‍റ്; ഇറാനെതിരെയുള്ള നീക്കത്തിന് സെനറ്റിന്‍റെ പിന്തുണ | നിർണായക സിപിഎം സംസ്ഥാന സമിതി യോ​ഗം ഇന്ന്; ജി സുധാകരന്റെ നിലപാടുകൾ ചർച്ചയാകും, സ്ഥാനാർത്ഥി നിർണയ ചർച്ചകളും ന‌ടക്കും | 10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി | സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം; 3,031 പരീക്ഷാകേന്ദ്രങ്ങൾ സജ്ജം | ഗൾഫ് രാജ്യങ്ങളോട് സന്ധി സംഭാഷണത്തിനൊരുങ്ങി ഇറാൻ; 'മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നു, പരമാധികാരത്തെ മാനിക്കുന്നു' | വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം | 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു, മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരന്‍ | ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറും ജയിലിന് പുറത്തേക്ക്, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം | ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; തൃത്താലയിൽ ഗ്രൂപ്പ് തർക്കം രൂക്ഷം, ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ | നിർത്താതെ 'റോറിംഗ് ലയൺ'; ഇറാനിലും ലെബനനിലും ഒരുപോലെ ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും | പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ, അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ് |
Hot News
Latest news
ഇറാന്‍റെ 20 നാവിക കപ്പലുകൾ തകർത്തെന്ന് യുഎസ്; ലോകത്ത് എവിടെയാണെങ്കിലും ആക്രമിക്കും! ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക

വെബ് ഡെസ്ക് 18 hours, 2 minutes

image of latest hot news

   ദില്ലി: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പൽ അമേരിക്ക തക‍ർത്തതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വിശാഖപട്ടണത്ത് ഇന്ത്യ സംഘടിപ്പിച്ച മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് യുഎസ് ആണവ മുങ്ങിക്കപ്പലിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിലൂടെ തകർത്തത്. ഇറാൻ നാവിക സേനക്ക് നേരെ അമേരിക്ക നടത്തുന്ന ആക്രമണത്തിന്‍റെ ഭാഗമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഐറിസ് ദേനക്ക് നേരെ നടന്ന ആക്രമണം എന്നാണ് അമേരിക്ക പറയുന്നത്. 87 ഇറാനിയൻ നാവികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു..ഐറിസ് ദേന മാത്രമല്ല ഇറാന്‍റെ 20 ഓളം നാവിക കപ്പലുകൾ തകർത്തു എന്നാണ് അമേരിക്കയുടെ അവകാശവാദം. ഇറാന്‍റെ നാവിക സേനയെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കുന്നു. ലോകത്ത് എവിടെയാണെങ്കിലും ഇറാൻ കപ്പലിന് നേരെ ആക്രമണമുണ്ടാകുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. അതേസമയം ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ടതിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ സമുദ്ര മേഖല പിന്നിട്ട ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം തികച്ചും അപ്രതീക്ഷിതമാണ്. കപ്പൽ തകർത്ത വിഷയം പരിശോധിച്ചു വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. എല്ലാ വശവും നോക്കി മാത്രം പ്രതികരണം നൽകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യയുടെ ക്ഷണപ്രകാരം എത്തിയ കപ്പലിനെ ആക്രമിച്ചതിൽ പ്രതിഷേധം അറിയിക്കണമെന്ന് ചില പ്രതിരോധ വിദഗ്ധർ പ്രതികരിച്ചു. ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ അറ്റാക്ക് നടത്തിയത്. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരിരുന്നു ഐറിസ് ദേന. ഇന്നലെ ശ്രീലങ്കയുടെ സമുദ്രാതിർത്തിക്ക് പുറത്ത് നിന്നും പ്രാദേശിക സമയം പുലർച്ചെ 5:08 നാണ് ഐറിസ് ദേന ഒരു ദുരന്ത സിഗ്നൽ ശ്രീലങ്കൻ നാവിക സേനക്ക് ലഭിക്കുന്നത്. ശ്രീലങ്കൻ സേന എത്തുമ്പോഴേക്കും കപ്പൽ പൂർണ്ണമായും മുങ്ങിയിരുന്നു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks