Breaking News
കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു | പാലക്കാട് സിപിഎം വിമത കൺവെൻഷനിലേക്ക് പികെ ശശി, മുദ്രാവാക്യം വിളികളോടെ സ്വീകരണം, | ജി സുധാകരൻ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് എംഎ ബേബി; 'ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം | കേരളത്തിൽ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, കോടികളുടെ നഷ്ടം | മെമ്പർഷിപ്പ് പുതുക്കണം; ജി സുധാകരനെ ഫോണിൽ വിളിച്ച് എംവി ​ഗോവിന്ദൻ, അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി സുധാകരൻ | ഇറാന്‍റെ 20 നാവിക കപ്പലുകൾ തകർത്തെന്ന് യുഎസ്; ലോകത്ത് എവിടെയാണെങ്കിലും ആക്രമിക്കും! ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക | എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കിയത് രഹസ്യ സ്വഭാവത്തിൽ, ചിലർ ഭയപ്പെടുത്തുന്ന പ്രചാരണം നടക്കുന്നു, പിന്നിൽ വേറെ ലക്ഷ്യം; മന്ത്രി | മുള്ളൻപന്നിയെ കൊന്ന കേസിൽ വെള്ളനാട് ശശിയെ പിടികൂടാതെ പോലീസും വനംവകുപ്പും | ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും | ട്രംപ് ഇനി കൂടുതൽ കരുത്തൻ, നിർണായക വിജയം നേടി യുഎസ് പ്രസിഡന്‍റ്; ഇറാനെതിരെയുള്ള നീക്കത്തിന് സെനറ്റിന്‍റെ പിന്തുണ | നിർണായക സിപിഎം സംസ്ഥാന സമിതി യോ​ഗം ഇന്ന്; ജി സുധാകരന്റെ നിലപാടുകൾ ചർച്ചയാകും, സ്ഥാനാർത്ഥി നിർണയ ചർച്ചകളും ന‌ടക്കും | 10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി | സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം; 3,031 പരീക്ഷാകേന്ദ്രങ്ങൾ സജ്ജം | ഗൾഫ് രാജ്യങ്ങളോട് സന്ധി സംഭാഷണത്തിനൊരുങ്ങി ഇറാൻ; 'മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നു, പരമാധികാരത്തെ മാനിക്കുന്നു' | വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം | 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു, മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരന്‍ | ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറും ജയിലിന് പുറത്തേക്ക്, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം | ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; തൃത്താലയിൽ ഗ്രൂപ്പ് തർക്കം രൂക്ഷം, ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ | നിർത്താതെ 'റോറിംഗ് ലയൺ'; ഇറാനിലും ലെബനനിലും ഒരുപോലെ ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും | പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ, അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ് |
Hot News
Latest news
എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കിയത് രഹസ്യ സ്വഭാവത്തിൽ, ചിലർ ഭയപ്പെടുത്തുന്ന പ്രചാരണം നടക്കുന്നു, പിന്നിൽ വേറെ ലക്ഷ്യം; മന്ത്രി

വെബ് ഡെസ്ക് 18 hours, 8 minutes

image of latest hot news

   തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സാമൂഹ്യ മാധ്യമങ്ങളിൽ ഭയപ്പെടുത്തുന്ന രീതിയിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതിനുപിന്നിൽ വേറെ ലക്ഷ്യങ്ങളാണ്. പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നതെന്നും കുട്ടികൾക്ക് ഉത്കണ്ട വേണ്ടെന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ തയ്യാറാക്കിയത് മാതൃകാപരമായ രീതിയിലും അതീവ രഹസ്യ സ്വഭാവത്തോടെയുമാണ്. വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ഇനിയും നടപടി ശക്തമാക്കുമെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.പരീക്ഷ നടത്തിപ്പിനെതിരെ പ്രചാരണങ്ങൾ നടത്തുന്നവർ കരുതുന്നത് ചോദ്യപേപ്പർ തയ്യാറാക്കുന്നത് അവരാണെന്നാണ്. ഭയപ്പെടുത്തുന്നവർ തന്നെ പറയുന്നു പരിഹാരത്തിന് അവരെ സമീപിക്കാൻ. പലരും പണം ചോദിക്കുന്നു. ഇത്തരക്കാരെ നിയമപരമായി സർക്കാ‍ർ നേരിടും. മോഡൽ പരീക്ഷ എല്ലാ വിദ്യാർത്ഥികൾക്കും എഴുതാൻ പറ്റുന്ന രീതിയിൽ ആയിരുന്നു. രക്ഷകർത്താക്കളാണ് അനാവശ്യമായ ആശങ്ക ഉണ്ടാകുന്നത്. കുട്ടികൾ ആത്മവിശ്വാസത്തോട് കൂടി പരീക്ഷ എഴുതണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനമ്മമാർക്കൊപ്പം വിദേശത്ത് പോയ കുട്ടികൾക്ക് തിരികെ എത്താൻ പറ്റിയില്ലെങ്കിൽ അവർക്ക് പ്രത്യേക സൗകര്യം ഒരുക്കും. ഗൾഫ് മേഖലയിലെ പ്രതിസന്ധി മാറിയാൽ ഉടൻ പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. സുരക്ഷാക്രമീകരണങ്ങൾ അടക്കം എല്ലാം സജ്ജമാണ്. അധ്യാപകരും പരീക്ഷ നടത്തിപ്പിനായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കികഴിഞ്ഞു. യുദ്ധ സാഹചര്യമാണ് ഗൾഫ് മേഖലയിലെ പരീക്ഷ നടത്തിപ്പിൽ ഏക പ്രതിസന്ധി. കുട്ടികൾ ആശങ്കയില്ലാതെ പരീക്ഷ എഴുതണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks