Breaking News
വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം | 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു, മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരന്‍ | ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറും ജയിലിന് പുറത്തേക്ക്, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം | ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; തൃത്താലയിൽ ഗ്രൂപ്പ് തർക്കം രൂക്ഷം, ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ | നിർത്താതെ 'റോറിംഗ് ലയൺ'; ഇറാനിലും ലെബനനിലും ഒരുപോലെ ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും | മേയറുടെ ഇടപെടലിന് പിന്നാലെ കടുപ്പിച്ച് വി ശിവൻകുട്ടി; ആറ്റുകാൽ പൊങ്കാലയ്ക്കിടെ സർക്കാർ സ്കൂളിലെ അനധികൃത പാർക്കിംഗ് പിരിവില്‍ കർശന നടപടിക്ക് നിർദേശം | മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ കെ കെ ശൈലജക്ക് അതൃപ്തിയെന്ന് സൂചന, എംവി ഗോവിന്ദന് പകരം ഭാര്യ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പ് | 13 സീറ്റ് വേണമെന്ന് കേരള കോൺഗ്രസിൻ്റെ പിടിവാശി, കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം; നിർണായക ഇടതുമുന്നണിയോഗം ഇന്ന് | പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ, അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ് | ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, ആർക്കും പരിക്കേറ്റില്ല | പ്രവാസികൾക്ക് ആശ്വാസമേകാൻ എയർ ഇന്ത്യ, ബോയിങ് 777 പറന്നുയർന്നു; 350 സീറ്റുള്ള വിമാനങ്ങൾ ഗൾഫ് മേഖലയിലെത്തും | കടുപ്പിച്ച് റഷ്യ, യുദ്ധം ഉടൻ അവസാനിപ്പിക്കണം, ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; 'അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണം' | ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന സംഘർഷം, പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ | വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; റിമാൻഡിലായ കെഎസ്‍യു പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി | എണ്ണവില കുതിക്കും? ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ് | ഇന്ത്യയോട് പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന, യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങണമെന്ന് ആസിഫ് അലി സർദാരി | ലെബനിൽ ഞെട്ടിച്ച് ഇസ്രയേലിന്‍റെ ബോംബാക്രമണം, ഹിസ്ബുള്ളയുടെ ഉന്നതർ കൊല്ലപ്പെട്ടു, കമാൻഡ് സെന്‍ററുകളും ആയുധപ്പുരകളും തകർത്തു |
Latest news
മേയറുടെ ഇടപെടലിന് പിന്നാലെ കടുപ്പിച്ച് വി ശിവൻകുട്ടി; ആറ്റുകാൽ പൊങ്കാലയ്ക്കിടെ സർക്കാർ സ്കൂളിലെ അനധികൃത പാർക്കിംഗ് പിരിവില്‍ കർശന നടപടിക്ക് നിർദേശം

വെബ് ഡെസ്ക് 14 hours, 6 minutes

image of latest hot news

   ആറ്റുകാൽ പൊങ്കാലയ്ക്കിടെ എസ്‌എംവി സ്കൂളിൽ അനധികൃത പാർക്കിംഗ് ഫീസ് പിരിച്ചത് തെറ്റായ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കോമ്പൗണ്ടുകൾ പാർക്കിംഗിനായി ഉപയോഗിക്കാൻ പാടില്ലെന്നും ഇത്തരത്തിൽ പിരിവ് നടത്താൻ പിടിഎയ്ക്ക് യാതൊരു അധികാരവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സ്കൂൾ മാനേജ്‌മെന്റിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. സ്കൂൾ പരിസരത്ത് തട്ടുകട പ്രവർത്തിച്ചുവെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്നും, ഇതും പരിശോധിച്ച് ആവശ്യമായ നടപടികൾ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതിൽ കോർപ്പറേഷൻ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചുവെന്നും വി ശിവൻകുട്ടി അഭിനന്ദിച്ചു. ജീവനക്കാരടക്കം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയെന്നും ഈ വിഷയത്തിൽ മാധ്യമങ്ങൾ അനാവശ്യ വിവാദം സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊങ്കാലയ്ക്കെത്തിയ ഭക്തരിൽ നിന്ന് പാർക്കിംഗിൻ്റെ പേരിൽ വൻ തുക ഈടാക്കിയ എസ്എംവി സ്കൂൾ പിടിഎ പ്രസിഡന്‍റിനെയും ഭാരവാഹിയെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മേയറുടെ ഇടപെടലാണ് അറസ്റ്റിലേക്ക് നയിച്ചത്. എസ്എംവി സ്കൂളിലെ പിടിഎ പ്രസിഡന്റ് കർണൻ, ഭാരവാഹി ഹാഷിം എന്നിവരാണ് അറസ്റ്റിലായത്. പിടിഎ വികസന ഫണ്ടിന്റെ രസീത് ഒരു വാഹന ഉടമയിൽ നിന്ന് 400 രൂപ വരെ പിരിച്ചെന്നാണ് പരാതി മേയറുടെ ഇടപെടലിന് പിന്നാലെ കോർപ്പറേഷൻ തമ്പാനൂർ പൊലീസിന് പരാതി നൽകിയിരുന്നു. ഐരാണിമുട്ടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ വൻ തുക ഈടാക്കിയുള്ള പാർക്കിംഗും പരാതിയെ തുടർന്ന് മേയർ തടഞ്ഞിരുന്നു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks