Breaking News
വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം | 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു, മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരന്‍ | ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറും ജയിലിന് പുറത്തേക്ക്, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം | ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; തൃത്താലയിൽ ഗ്രൂപ്പ് തർക്കം രൂക്ഷം, ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ | നിർത്താതെ 'റോറിംഗ് ലയൺ'; ഇറാനിലും ലെബനനിലും ഒരുപോലെ ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും | മേയറുടെ ഇടപെടലിന് പിന്നാലെ കടുപ്പിച്ച് വി ശിവൻകുട്ടി; ആറ്റുകാൽ പൊങ്കാലയ്ക്കിടെ സർക്കാർ സ്കൂളിലെ അനധികൃത പാർക്കിംഗ് പിരിവില്‍ കർശന നടപടിക്ക് നിർദേശം | മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ കെ കെ ശൈലജക്ക് അതൃപ്തിയെന്ന് സൂചന, എംവി ഗോവിന്ദന് പകരം ഭാര്യ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പ് | 13 സീറ്റ് വേണമെന്ന് കേരള കോൺഗ്രസിൻ്റെ പിടിവാശി, കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം; നിർണായക ഇടതുമുന്നണിയോഗം ഇന്ന് | പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ, അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ് | ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, ആർക്കും പരിക്കേറ്റില്ല | പ്രവാസികൾക്ക് ആശ്വാസമേകാൻ എയർ ഇന്ത്യ, ബോയിങ് 777 പറന്നുയർന്നു; 350 സീറ്റുള്ള വിമാനങ്ങൾ ഗൾഫ് മേഖലയിലെത്തും | കടുപ്പിച്ച് റഷ്യ, യുദ്ധം ഉടൻ അവസാനിപ്പിക്കണം, ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; 'അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണം' | ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന സംഘർഷം, പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ | വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; റിമാൻഡിലായ കെഎസ്‍യു പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി | എണ്ണവില കുതിക്കും? ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ് | ഇന്ത്യയോട് പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന, യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങണമെന്ന് ആസിഫ് അലി സർദാരി | ലെബനിൽ ഞെട്ടിച്ച് ഇസ്രയേലിന്‍റെ ബോംബാക്രമണം, ഹിസ്ബുള്ളയുടെ ഉന്നതർ കൊല്ലപ്പെട്ടു, കമാൻഡ് സെന്‍ററുകളും ആയുധപ്പുരകളും തകർത്തു |
Latest news
പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ, അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്

വെബ് ഡെസ്ക് 16 hours, 27 minutes

image of latest hot news

   ജോർഹട്ട്: നിയമസഭാ തെരഞ്ഞെടുപ്പിനായി അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. ആദ്യഘട്ടത്തിൽ 42 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടത്. പിസിസി അധ്യക്ഷനും ലോക്സഭാ എംപിയുമായ ഗൗരവ്ഗോഗോയ് ജോർഹട്ടിൽ സ്ഥാനാർത്ഥിയാവും. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ നസീറയിൽ നിന്ന് വീണ്ടും മത്സരിക്കും. മുൻ മന്ത്രി രിപുൺ ബോറ ബർചല്ല മണ്ഡലത്തിൽ നിന്നും മത്സരിക്കും. 126 അംഗങ്ങളുള്ള അസം നിയമസഭയിലേക്ക് ഈ വർഷം മാർച്ചിലും ഏപ്രിലിലുമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. 2023-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. നന്ദിത ദാസ് ഹാജോ സുവാൽകുച്ചിയിൽ നിന്നും മത്സരിക്കുനം. ബോകോയിൽ നിന്ന് 2016ലും 2021ലും എംഎൽഎയായിരുന്നു നന്ദിത ദാസ്.പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻ മന്ത്രി ഭൂമിധർ ബർമന്റെ മകൻ ദിഗന്ത ബർമൻ ബർഖേത്രി മണ്ഡലത്തിൽ മത്സരിക്കും. മുൻ മന്ത്രിയും നിലവിലെ നഗാവോൺ എംപിയുമായ പ്രദ്യുത് ബോർദോലോയിയുടെ മകൻ പ്രതീക് ബോർദോലോയ് മാർഗരിറ്റയിൽ നിന്ന് ജനവിധി തേടും. മുൻ കേന്ദ്രമന്ത്രി പവൻ സിംഗ് ഘട്ടോവറിന്റെ മകൻ പ്രാഞ്ജൽ ഘട്ടോവർ ചാബുവ-ലാഹോവാൾ സീറ്റിൽ മത്സരിക്കും. ലോക്‌സഭാ എംപി റോക്കിബുൾ ഹുസൈന്റെ മകൻ തൻസിൽ ഹുസൈൻ സാമഗുരിയിൽ നിന്ന് മത്സരിക്കും. 2024ലെ ഉപതിരഞ്ഞെടുപ്പിൽ ഇദ്ദേഹം ബിജെപിയുടെ ദിപ്ലു രഞ്ജൻ ശർമ്മയോട് പരാജയപ്പെട്ടിരുന്നു. മുൻ ഡെപ്യൂട്ടി സ്പീക്കർ പ്രണതി ഫുകാൻ നഹർകതിയയിൽ നിന്ന് മത്സരിക്കും. മുൻ മന്ത്രി റിപുൺ ബോറ ഇത്തവണ ബർചല്ല മണ്ഡലത്തിലേക്ക് മാറി. മുൻ മന്ത്രി അജിത് സിംഗ് ഉദർബോണ്ട് സീറ്റിൽ നിന്ന് മത്സരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടർന്ന് 2019-ൽ ബിജെപി വിട്ട മീര ബോർതാക്കൂർ ഗോസ്വാമി ദിസ്പൂർ മണ്ഡലത്തിൽ മത്സരിക്കും. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ അശോക് കുമാർ ശർമ്മ നൽബാരിയിൽ സ്ഥാനാർത്ഥിയാകും. തിഹു മണ്ഡലത്തിൽ പുതിയ മുഖമായ രതുൽ പട്ടുവാരിയെയാണ് കോൺഗ്രസ് ഇറക്കുന്നത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks