വെബ് ഡെസ്ക് 14 hours, 11 minutes
കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥിപ്പട്ടികയിൽ അതൃപ്തിയും എതിർപ്പും. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ കെ കെ ശൈലജ തൃപ്തയല്ല. എം വി ഗോവിന്ദന് പകരം ഭാര്യ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പുണ്ട്. സമൂഹമാധ്യമങ്ങളിൽ തീരുമാനത്തിനെതിരെ വിമർശനം ഉയരുകയാണ്2006 ശൈലജ ജയിച്ചു കയറിയ സീറ്റാണ് പേരാവൂരെങ്കിലും കോൺഗ്രസിന്‍റെ ഉറച്ച സീറ്റ് എന്ന് കരുതപ്പെടുന്ന മണ്ഡലമാണ് പേരാവൂർ. കഴിഞ്ഞതവണ വൻഭൂരിപക്ഷം നേടിയ മട്ടന്നൂരിൽ ഇത്തവണ വ്യവസ്ഥ പറഞ്ഞു ശൈലജയുടെ പേര് ജില്ലാ സെക്രട്ടറിയേറ്റ് വെട്ടി മാറ്റിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഇത് വിവാദമാകും എന്ന് ഭയന്ന് ശൈലജയുടെ പേര് പരിഗണിക്കാൻ ജില്ലാ സെക്രട്ടറിയേറ്റിനോട് നിർദ്ദേശിക്കുകയായിരുന്നു. ശൈലജക്ക് ഉറച്ച മണ്ഡലം നൽകുന്നതിന് പകരം കെപിസിസി പ്രസിഡണ്ട് മത്സരിക്കുന്ന പേരാവൂരിൽ മത്സരിക്കട്ടെ എന്നാണ് ഒടുക്കം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്ക് നൽകിയതാകട്ടെ പാർട്ടി കോട്ടയായ തളിപ്പറമ്പും. തന്നോട് വിവേചനം കാണിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ പരാതിപ്പെട്ട ശൈലജയെ ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിക്കുന്നത് കടുത്ത പരീക്ഷണത്തിനാണ്. കഴിഞ്ഞതവണ കടുത്ത മുറവിളി ഉണ്ടായപ്പോഴാണ് ശൈലജയ്ക്ക് മട്ടന്നൂരിൽ സിപിഎം സീറ്റ് നൽകിയത്. കൊവിഡ് കാലത്തെ കരുതലിന്റെ പേരിൽ വോട്ട് നേടിയ സർക്കാർ ആരോഗ്യ മന്ത്രിയെ തന്നെ അവഗണിച്ചത് നഷ്ടമുണ്ടാക്കുമെന്ന് കരുതിയായിരുന്നു അന്നത്തെ ഒത്തുതീർപ്പ്. ശൈലജയെ അവഗണിച്ച് ശ്യാമളയ്ക്ക് സീറ്റ് നൽകുന്നതിനെതിരെ സമൂഹമാധ്യമത്തിൽ അർജുൻ ആയെങ്കിയെ പോലുള്ള സിപിഎം അനുകൂലികൾ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. കുടുംബ വാഴ്ച ജനം ജനം തിരുത്താതിരിക്കട്ടെ എന്നാണ് ആയെങ്കി പോസിൽ കുറിച്ചത്. സമാനമായ ഒട്ടേറെ പ്രതികരണങ്ങൾ സമൂഹമാധ്യമത്തിൽ പാർട്ടി അനുഭാവികൾ പോസ്റ്റ് ചെയ്തിട്ടുണ്ട്