Breaking News
കേരള സര്‍വകലാശാല ആസ്ഥാനം വള‍ഞ്ഞ് എസ്എഫ്ഐ; യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ അറസ്റ്റില്‍, പൊലീസ് വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ | ഭരണമാറ്റ വിവാദം; വീണ്ടും കടുപ്പിച്ച് സച്ചിദാനന്ദൻ; 'വിഡ്‍ഢികള്‍ വിമര്‍ശനം മനസിലാക്കുന്നില്ല', വിചിത്ര പ്രതികരണമായി കണക്കാക്കുമെന്ന് കരിവെള്ളൂര്‍ മുരളി | ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി | സതീശന്‍റെ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് നഗരസഭ വക ഫ്ലെക്സ്! വയനാട്ടിൽ പുതുയുഗ യാത്രയിൽ വിവാദം, പ്രതിഷേധം ഉയർത്തി ഡിവൈഎഫ്ഐ | രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎം നരവേനയുടെ പുസ്തകം ആര് നൽകി? പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ, ഗൂഢാലോചന സംശയിച്ച് ദില്ലി പൊലീസ് | കേരളത്തിലെ കണ്ണഞ്ചിക്കുന്ന നേട്ടങ്ങൾക്ക് പിന്നിൽ കിഫ്ബി, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം ബി രാജേഷ് | എൽഡിഎഫിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടി, എന്നിട്ടും അവ​ഗണിച്ചു; വഖഫ് ബോർഡ് പുനഃസംഘടനയിൽ തഴഞ്ഞെന്ന് ഐഎൻഎൽ | കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു | കൊച്ചി ബിനാലെ കലാകാരിയ്‌ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് |
Hot News
Latest news
സതീശന്‍റെ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് നഗരസഭ വക ഫ്ലെക്സ്! വയനാട്ടിൽ പുതുയുഗ യാത്രയിൽ വിവാദം, പ്രതിഷേധം ഉയർത്തി ഡിവൈഎഫ്ഐ

വെബ് ഡെസ്ക് 11 hours, 18 minutes

image of latest hot news

   മാനന്തവാടി: വയനാട്ടില്‍ യുഡിഎഫിന്‍റെ പുതുയുഗയാത്രയില്‍ വിവാദം. യാത്രയ്ക്ക് ആശംസ അറിയിച്ച് മാനന്തവാടി നഗരസഭ ബോര്‍ഡ് വെച്ചതാണ് വിവാദത്തിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണം മാനന്തവാടിയിലായിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് നഗരത്തിലുടനീളം ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ നഗരസഭ ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള ബോര്‍ഡുകളുമുണ്ടായിരുന്നു.ഫ്ലെക്സ് ബോര്‍ഡില്‍ ഏറ്റവും താഴെയായി 'ആശംസകളോടെ മാനന്തവാടി നഗരസഭ' എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. യുഡിഎഫ് ഒരുക്കുന്ന സ്വീകരണ പരിപാടിയുടെ ബോര്‍ഡുകളില്‍ നിയമ വിരുദ്ധമായി ഒരു ഭരണഘടന സ്ഥാപനത്തിന്‍റെ പേര് എഴുതിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതഷേധം. സെക്രട്ടറിയെ ഉപരോധിച്ച പ്രവര്‍ത്തകര്‍ നഗരസഭയുടെ പേര് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രേഖാമൂലമുള്ള പരാതി സെക്രട്ടറി സ്വീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതിനിടെ സംഭവം വിവാദമായതോടെ ബോര്‍ഡുകളില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എന്ന് പിന്നീട് എഴുതി ചേര്‍ത്തു. കെ ആര്‍ ജിതിന്‍, വി ബി ബബീഷ്, കെ അഖില്‍, എ കെ റൈഷാദ്, കെ ശ്രീജിത്ത്, ലിജീഷ്, ഹരീഷ് എരുമത്തെരുവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. നഗരസഭ ഫണ്ട് ഫ്ലെക്സ് വയ്ക്കുന്നതിനായി അനുവദിക്കുമെന്ന സാഹചര്യത്തിലാണ് പ്രതിഷേധം നടത്തിയതെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. ഇതിനെതിരെ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks