Breaking News
എൽഡിഎഫിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടി, എന്നിട്ടും അവ​ഗണിച്ചു; വഖഫ് ബോർഡ് പുനഃസംഘടനയിൽ തഴഞ്ഞെന്ന് ഐഎൻഎൽ | കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു | കൊച്ചി ബിനാലെ കലാകാരിയ്‌ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് | കൊച്ചിന്‍ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് | ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി | ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; ജ്യോത്സ്യനെതിരെ പോക്സോ കേസ് | അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻമന്ത്രി വിഎസ് ശിവകുമാറിന് ക്ലീൻ ചിറ്റ് | ഭാരതരത്നയുടെ അന്തസ്സ് കൂടും, സവർക്കർക്ക് പരമോന്നത ബഹുമതി നൽകണമെന്ന് ആർഎസ്എസ് മേധാവി; എതിർപ്പുമായി കോൺഗ്രസ് | ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി | നെൽകര്‍ഷകര്‍ക്കുള്ള പ്രോത്സാഹന ബോണസ് നിര്‍ത്തണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി. | മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളിയോ? സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ | കോൺഗ്രസിന് ശരിക്കും ഗുണം ചെയ്യും, സീറ്റ് മാറ്റത്തിൽ കൊല്ലം ആവശ്യത്തിലുറച്ച് ആർഎസ്‍പി; | കേരളത്തിന്‍റെ ആദരവുമായി 'മുഹമ്മദ് ദീപക്കി'നെ കാണാനെത്തി ജോൺ ബ്രിട്ടാസ് എംപി |
Hot News
Latest news
കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു

വെബ് ഡെസ്ക് 16 hours, 31 minutes

image of latest hot news

   കുവൈത്ത് സിറ്റി: കുവൈത്തിലെ കടുത്ത ശൈത്യകാലം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി അൽ-ഉജൈരി സയന്റിഫിക് സെന്റർ സ്ഥിരീകരിച്ചു. ഫെബ്രുവരി 10 മുതൽ ശൈത്യകാലത്തെ മൂന്നാമത്തെയും അവസാനത്തെയും സീസണായ 'അൽ-അഖ്‌റബ്' അഥവാ തേൾ സീസൺ ആരംഭിക്കും. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവ് ശൈത്യകാലത്ത് നിന്ന് വസന്തകാലത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്.ഫെബ്രുവരി 10-ന് ആരംഭിക്കുന്ന ഈ ആദ്യ ഘട്ടം തണുപ്പുള്ള കാലാവസ്ഥയാൽ ശ്രദ്ധേയമാണ്. പ്രത്യേകിച്ചും തുറസ്സായ സ്ഥലങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും ഈ സമയത്ത് തണുപ്പ് ശക്തമായിരിക്കും. അഖ്‌റബ് അൽ-ദം തണുപ്പ് കുറയാൻ തുടങ്ങുന്ന രണ്ടാമത്തെ ഘട്ടമാണ്. അഖ്‌റബ് അൽ-ദസ്മ് വസന്തകാലത്തിന്റെ വരവ് അറിയിക്കുന്ന അവസാന ഘട്ടമാണ്.ശൈത്യകാലം അവസാനിക്കാറായെങ്കിലും വരും ദിവസങ്ങളിൽ തണുപ്പ് തുടരുമെന്നും, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ ഓർമ്മിപ്പിച്ചു. മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവർക്കും മറ്റും ഈ 'അൽ-അഖ്‌റബ്' സീസണിലെ മാറ്റങ്ങൾ നിർണ്ണായകമാണ്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks