Breaking News
കേരള സര്‍വകലാശാല ആസ്ഥാനം വള‍ഞ്ഞ് എസ്എഫ്ഐ; യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ അറസ്റ്റില്‍, പൊലീസ് വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ | ഭരണമാറ്റ വിവാദം; വീണ്ടും കടുപ്പിച്ച് സച്ചിദാനന്ദൻ; 'വിഡ്‍ഢികള്‍ വിമര്‍ശനം മനസിലാക്കുന്നില്ല', വിചിത്ര പ്രതികരണമായി കണക്കാക്കുമെന്ന് കരിവെള്ളൂര്‍ മുരളി | ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി | സതീശന്‍റെ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് നഗരസഭ വക ഫ്ലെക്സ്! വയനാട്ടിൽ പുതുയുഗ യാത്രയിൽ വിവാദം, പ്രതിഷേധം ഉയർത്തി ഡിവൈഎഫ്ഐ | രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎം നരവേനയുടെ പുസ്തകം ആര് നൽകി? പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ, ഗൂഢാലോചന സംശയിച്ച് ദില്ലി പൊലീസ് | കേരളത്തിലെ കണ്ണഞ്ചിക്കുന്ന നേട്ടങ്ങൾക്ക് പിന്നിൽ കിഫ്ബി, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം ബി രാജേഷ് | എൽഡിഎഫിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടി, എന്നിട്ടും അവ​ഗണിച്ചു; വഖഫ് ബോർഡ് പുനഃസംഘടനയിൽ തഴഞ്ഞെന്ന് ഐഎൻഎൽ | കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു | കൊച്ചി ബിനാലെ കലാകാരിയ്‌ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് |
Hot News
Latest news
രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎം നരവേനയുടെ പുസ്തകം ആര് നൽകി? പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ, ഗൂഢാലോചന സംശയിച്ച് ദില്ലി പൊലീസ്

വെബ് ഡെസ്ക് 11 hours, 21 minutes

image of latest hot news

   ദില്ലി: കരസേന മുന്‍ മേധാവി ജനറൽ എം എം നരവനയുടെ പുസ്തകത്തിൻ്റ പതിപ്പ് രാഹുലിന് ആര് നൽകിയെന്നതില്‍ വിവാദം മുറുകുന്നു. പുസ്തകത്തിൻ്റ പതിപ്പ് ചോർന്നതിൽ ദില്ലി പൊലീസ് ഗൂഢാലോചന സംശയിക്കുന്നു. പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷിക്കും. പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നൽകിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ് വ്യക്തമാക്കി. പകർപ്പവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ നടപടി വേണം. ഇപ്പോൾ പ്രചരിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. രാഹുൽ ഗാന്ധി പുസ്തകവുമായി ലോക്സഭയിൽ എത്തിയിരുന്നു.ചൈനീസ് കടന്നുകയറ്റ സമയത്ത് സർക്കാർ വ്യക്തമായ ഉത്തരവ് നൽകിയില്ല എന്ന മുൻ കരസേന മേധാവി ജന എംഎം നരവനേയുടെ ഓ‌ർമ്മകുറിപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയെ ലോക്സഭയില്‍ ഇതുന്നയിക്കുന്നതിൽ നിന്ന് സർക്കാർ തടഞ്ഞത്. ഇതുവരെ പ്രകാശനം ചെയ്യാത്ത നരവനേയുടെ പുസ്തകവുമായാണ് രാഹുൽ ഗാന്ധി സഭയിലെത്തിയത്. ആദ്യം മാധ്യമങ്ങളെ പുസ്തകം കാണിച്ച രാഹുൽ ഗാന്ധി സഭയ്ക്ക് അകത്തും പുസ്തകം ഉയർത്തിക്കാട്ടി. ബിജെപി അംഗം നിഷികാന്ത് ദുബെ നെഹ്റു കുടുംബത്തിനെതിരെ വ്യക്തിപരമായ ആരോപണങ്ങളുള്ള അഞ്ച് പുസ്കങ്ങൾ ഉയർത്തി തിരിച്ചടിച്ചിരുന്നു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks