Breaking News
കേരള സര്‍വകലാശാല ആസ്ഥാനം വള‍ഞ്ഞ് എസ്എഫ്ഐ; യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ അറസ്റ്റില്‍, പൊലീസ് വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ | ഭരണമാറ്റ വിവാദം; വീണ്ടും കടുപ്പിച്ച് സച്ചിദാനന്ദൻ; 'വിഡ്‍ഢികള്‍ വിമര്‍ശനം മനസിലാക്കുന്നില്ല', വിചിത്ര പ്രതികരണമായി കണക്കാക്കുമെന്ന് കരിവെള്ളൂര്‍ മുരളി | ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി | സതീശന്‍റെ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് നഗരസഭ വക ഫ്ലെക്സ്! വയനാട്ടിൽ പുതുയുഗ യാത്രയിൽ വിവാദം, പ്രതിഷേധം ഉയർത്തി ഡിവൈഎഫ്ഐ | രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎം നരവേനയുടെ പുസ്തകം ആര് നൽകി? പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ, ഗൂഢാലോചന സംശയിച്ച് ദില്ലി പൊലീസ് | കേരളത്തിലെ കണ്ണഞ്ചിക്കുന്ന നേട്ടങ്ങൾക്ക് പിന്നിൽ കിഫ്ബി, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം ബി രാജേഷ് | എൽഡിഎഫിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടി, എന്നിട്ടും അവ​ഗണിച്ചു; വഖഫ് ബോർഡ് പുനഃസംഘടനയിൽ തഴഞ്ഞെന്ന് ഐഎൻഎൽ | കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു | കൊച്ചി ബിനാലെ കലാകാരിയ്‌ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് |
Hot News
Latest news
കേരളത്തിലെ കണ്ണഞ്ചിക്കുന്ന നേട്ടങ്ങൾക്ക് പിന്നിൽ കിഫ്ബി, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം ബി രാജേഷ്

വെബ് ഡെസ്ക് 18 hours, 23 minutes

image of latest hot news

   തിരുവനന്തപുരം: അതി ദാരിദ്യ നിർമ്മാർജ്ജനം മുതൽ ലൈഫ് വരെയുള്ള പദ്ധതികൾക്കിടയിൽ ഏറ്റവും സന്തോഷം നൽകുന്നത് തദ്ദേശ സേവനങ്ങൾ വിരൽ തുമ്പിലെത്തിച്ചതെന്ന് മന്ത്രി എം ബി രാജേഷ്. വീടിനായി നഗര സഭയിൽ കയറി ഇറങ്ങി തളർന്ന ഒരാൾ ഒരു പന്നിപ്പടക്കം എങ്കിലും ഓഫീസിന് നേരെ എറിയാൻ തോന്നിയിരുന്നുവെന്ന് വിശദമാക്കിയതാണ് തദ്ദേശ സേവനങ്ങൾ വിരൽ തുമ്പിലെത്തിക്കാനുള്ള പ്രചോദനമായതെന്നും എംബി രാജേഷ്. കെ സ്മാർട്ട് വന്നതിന് ശേഷം 3200 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് ഒരു മിനിറ്റിൽ താഴെ സമയത്തിൽ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാൻ നിലവിൽ സാധിക്കും. മാനുഷിക ഇടപെടൽ ഇല്ലാതെ ചെയ്യുന്നതിനാൽ ആണ് ഇത് സാധിക്കുന്നത്. വിവാഹ രജിസ്ട്രേഷൻ, ലോകത്തിന്റെ രണ്ട് ഭാഗത്ത് നിന്ന് വിവാഹം രജിസ്ട്രർ ചെയ്യാൻ സാധിക്കുന്നത് ഒരു പക്ഷേ കേരളത്തിൽ തന്നെയാവുമെന്നും എം ബി രാജേഷ് പറയുന്നത്. ഫയൽ അധിഷ്ഠിത ഗവേണൻസിൽ നിന്ന് ഡാറ്റ അധിഷ്ഠിതമായി മാറാൻ കെ സ്മാർട്ടിന് സാധിച്ചു. അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇവരിൽ പലരുടേയും ജീവിതത്തിലുണ്ടായ മാറ്റം സിനിമാ കഥകളിലേക്കാൻ മികച്ചതായിരുന്നു. മാലിന്യ മുക്ത നവകേരളത്തിൽ പൂർണത കൈവരിച്ചുവെന്ന് അവകാശപ്പെടുന്നില്ലെങ്കിലും വല്യ രീതിയിൽ മാറ്റമുണ്ടാക്കാൻ സാധിച്ചുവെന്നും എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഹരിത കർമ സേന, എംസിഎഫ്, മിനി എംസിഎഫുകൾ രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ആളുകൾക്ക് മാലിന്യ സംസ്കരണം എന്ന് തോന്നുമ്പോൾ പഴയ കാര്യങ്ങളാണ് ഓർമ്മ വരുന്നത്. ലാലൂരിന്റെ കാര്യമെടുത്താൽ തന്നെ തൃശൂരിന്റെ കുപ്പത്തൊട്ടി ഇന്ന് ഐഎം വിജയന്റെ പേരിലുള്ള അന്താരാഷ്ട്ര സ്പോർട്സ് അക്കാദമിയാണ്. ബ്രഹ്മപുരം ക്ലീൻ ആയി. 7 സിബിജി പ്ലാന്റുകളാണ് കേരളത്തിൽ വരാൻ പോവുന്നത്. ആറ് മാസത്തിനുള്ളിൽ സാനിറ്ററി പാഡും ഡയപ്പറുകളും സംസ്കരിക്കാനുള്ള പദ്ധതി നടപ്പിലാവുമെന്നും എം ബി രാജേഷ് പറഞ്ഞു. നൂറ് ടൺ സാനിട്ടറി മാലിന്യം ഒരു ദിവസം സംസ്കരിക്കാനുള്ള ശേഷി കൈവരിക്കുകയാണ് ഉദ്ദേശം.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks