ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബാധകമാകും.
രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷത്തോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് എന്‍പിസിഐ വ്യക്തമാക്കുന്നത്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമാകും.
ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണയില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയില്ല, ഒരു ദിവസം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാന്‍ കഴിയൂ.