തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് പുതിയ ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ചു. ഗ്രൂപ്പുകളിൽ പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ അവർക്കു മുൻപ് നടന്ന സംഭാഷണങ്ങളുടെ പശ്ചാത്തലം അറിയാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിക്ക് പരിഹാരമായാണ് ഈ പുതിയ അപ്ഡേറ്റ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രഖ്യാപിച്ച ഈ ഫീച്ചർ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഘട്ടംഘട്ടമായി ലഭ്യമാകുന്നതാണ്. പുതിയ ഫീച്ചർ ഉപയോഗിക്കാൻ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിർദേശിച്ചു.