Breaking News
തോളോട് തോൾ ചേർന്ന് റഷ്യ, ഇറാനെ തൊട്ടാൽ അത് തീക്കളി എന്ന് ട്രംപിന് മുന്നറിയിപ്പ്; സൈനിക നീക്കത്തിന് യുഎസും സജ്ജം, ലോകം ഭീതിയിൽ | കേന്ദ്ര നീക്കത്തെ തടയാൻ നേറ്റിവിറ്റി കാർഡ‍് എന്ന് സർക്കാർ, എതിർത്ത് കോൺഗ്രസ്; കേരളം സ്വതന്ത്ര രാഷ്ട്രമല്ലെന്ന് മനസിലാക്കണമെന്ന് കെ സി ജോസഫ് | തമിഴ്നാട്ടിൽ നാടകീയ നീക്കം, വിജയകാന്തിന്‍റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; എൻഡിഎക്ക് കനത്ത തിരിച്ചടി | കെ-ഫോണിനെ കുറിച്ച് പാർലമെൻ്റിൽ എൻകെ പ്രേമചന്ദ്രൻ്റെ ചോദ്യങ്ങൾ; കേന്ദ്രം നൽകിയ മറുപടിയിൽ കേരള സർക്കാർ 'ഹാപ്പി' | നിലപാട് വ്യക്തമാക്കി ശശി തരൂർ; 'വന്ദേ മാതരം സംബന്ധിച്ച പുതിയ മാനദണ്ഡം രാജ്യത്ത് ദേശീയത അടിച്ചേൽപ്പിക്കുന്നതിൻ്റെ അടയാളം' | ജയലക്ഷ്മി സില്‍ക്സ് കത്താനുള്ള കാരണങ്ങൾ വിശദീകരിച്ച് സുപ്രധാന റിപ്പോർട്ട്; കെട്ടിടത്തിൽ വസ്ത്രങ്ങൾ കുത്തി നിറച്ച നിലയിലെന്ന് ഫയർ ഓഫീസർ | ഇനി ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ, സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം; മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകൾ നടക്കും | നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് പരാതി; കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; മെഡിക്കൽ കോളേജിൽ ആദ്യ പോസ്റ്റുമോർട്ടമായി നടപടികൾ | ശബരിമല തീർത്ഥാടകരെ ബസിൽനിന്ന് ഇറക്കിവിട്ട സംഭവം: ഡ്രൈവർ സജികുമാർ മോശമായാണ് പെരുമാറിയതെന്ന് സംഘത്തിലുണ്ടായിരുന്നയാൾ | ശരീരസൗന്ദര്യ താരങ്ങളെ പൊലീസാക്കാൻ വീണ്ടും വഴിവിട്ട നീക്കം; കായികക്ഷമത പരീക്ഷയിൽ തോറ്റവർക്ക് രഹസ്യ പരീക്ഷ നടത്താൻ ഉത്തരവ്, നിർദേശം താരങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെ | മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു | സമരം കടുപ്പിച്ച് ഡോക്ടർമാർ; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ പ്രതിസന്ധി രൂക്ഷമാകും, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കും | പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ, അറസ്റ്റ് ചെയ്തത് എൻഐഎ | ആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിൾ ഐ സി | പേരിടും മുൻപേ വിവാദമായ സർക്കാർ ബ്രാൻഡി ഉടൻ വിപണിയിലെത്തുന്നു, തീയ്യതി പ്രഖ്യാപിച്ചു; പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ | പ്രാദേശിക ലീ​ഗ് എതിർത്തു, സംസ്ഥാന നേതാക്കൾ പിന്തുണച്ചു; കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ പ്രചാരണം തുടങ്ങി | ശബരിമല സ്വർണക്കൊള്ള; പോറ്റിയെ തള്ളി ജയറാം, അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്ന് മൊഴി | ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി |

Travel

റിയാദ് മെട്രോ റമദാനിൽ യാത്രാസമയം നീട്ടി, ബസ് സർവിസുകളിലും വിപുലമായ മാറ്റങ്ങൾ

വെബ് ഡെസ്ക്
Feb. 18, 2026, 1:26 p.m.
displaying all the content detail images
    റിയാദ്: റമദാൻ മാസത്തിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റിയാദ് മെട്രോയുടെയും സിറ്റി ബസുകളുടെയും പുതിയ സമയക്രമം റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. റമദാനിലെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് സർവിസ് സമയം പുലർച്ചെ വരെ നീട്ടിയത്.പുതിയ ഷെഡ്യൂൾ അനുസരിച്ച് റിയാദ് മെട്രോ ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ പുലർച്ചെ 2.30 വരെ സർവിസ് നടത്തും. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ സമയത്തിൽ മാറ്റമുണ്ട്. വെള്ളിയാഴ്ചകളിൽ മെട്രോ സർവിസ് തുടങ്ങുന്നത് രാവിലെ 11-നാണ്. ഇത് പുലർച്ചെ മൂന്ന് വരെ നീണ്ടുനിൽക്കും. ശനിയാഴ്ചകളിൽ രാവിലെ 11 മുതൽ പുലർച്ചെ 2.30 വരെയാകും ട്രെയിനുകൾ ലഭ്യമാവുക. ബസ് സർവിസുകളിലും വിപുലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാധാരണ സിറ്റി ബസുകൾ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 6.30 മുതൽ പുലർച്ചെ മൂന്ന് വരെ സർവിസ് നടത്തും. യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്ന ഓൺ-ഡിമാൻഡ് ബസുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ പുലർച്ചെ മൂന്ന് വരെ ലഭ്യമാകും. വെള്ളിയാഴ്ചകളിൽ രാവിലെ 10.30 മുതൽ പുലർച്ചെ മൂന്ന് വരെയും ശനിയാഴ്ചകളിൽ രാവിലെ 10.30 മുതൽ പുലർച്ചെ മൂന്ന് വരെയുമായിരിക്കും ഈ ബസുകളുടെ പ്രവർത്തന സമയം.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks