Breaking News
എൽഡിഎഫിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടി, എന്നിട്ടും അവ​ഗണിച്ചു; വഖഫ് ബോർഡ് പുനഃസംഘടനയിൽ തഴഞ്ഞെന്ന് ഐഎൻഎൽ | കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു | കൊച്ചി ബിനാലെ കലാകാരിയ്‌ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് | കൊച്ചിന്‍ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് | ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി | ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; ജ്യോത്സ്യനെതിരെ പോക്സോ കേസ് | അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻമന്ത്രി വിഎസ് ശിവകുമാറിന് ക്ലീൻ ചിറ്റ് | ഭാരതരത്നയുടെ അന്തസ്സ് കൂടും, സവർക്കർക്ക് പരമോന്നത ബഹുമതി നൽകണമെന്ന് ആർഎസ്എസ് മേധാവി; എതിർപ്പുമായി കോൺഗ്രസ് | ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി | നെൽകര്‍ഷകര്‍ക്കുള്ള പ്രോത്സാഹന ബോണസ് നിര്‍ത്തണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി. | മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളിയോ? സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ | കോൺഗ്രസിന് ശരിക്കും ഗുണം ചെയ്യും, സീറ്റ് മാറ്റത്തിൽ കൊല്ലം ആവശ്യത്തിലുറച്ച് ആർഎസ്‍പി; | കേരളത്തിന്‍റെ ആദരവുമായി 'മുഹമ്മദ് ദീപക്കി'നെ കാണാനെത്തി ജോൺ ബ്രിട്ടാസ് എംപി |

Technology

ഗാലക്‌സി ഫോണുകള്‍ക്ക് പുത്തന്‍ പ്രൈവസി ഫീച്ചറുമായി സാംസങ്

വെബ് ഡെസ്ക്
Feb. 7, 2026, 8:38 p.m.
displaying all the content detail images
    കൊച്ചി: സാംസങ് ഗാലക്‌സി ഉപയോക്താക്കള്‍ക്കായി പുതിയൊരു സ്വകാര്യതാ സംരക്ഷണ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ഏറ്റവും സ്വകാര്യ ഇടമായിരിക്കുമ്പോഴും, പൊതുസ്ഥലങ്ങളിലാണ് അവയെ കൂടുതലായി ഉപയോഗിക്കുന്നത്. ബസുകളിലും ലിഫ്റ്റുകളിലും ക്യൂവില്‍ നില്‍ക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണുകള്‍ നമ്മുടെ ഫോണ്‍ സ്‌ക്രീനിലേക്കു പതിയുന്നത് സ്വകാര്യതാ ആശങ്കകള്‍ ലോക വ്യാപകമായി ഉയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗാലക്‌സി ഫോണ്‍ ഉപഭോക്താക്കള്‍ക്കായി സാംസങ് പുതിയ സംവിധാനമൊരുക്കുന്നത്.സ്‌മാര്‍ട്ട്‌ഫോണിലെ സന്ദേശങ്ങള്‍ പരിശോധിക്കുകയോ പാസ്‌വേഡുകള്‍ നല്‍കുകയോ ചെയ്യുന്ന സമയത്ത് 'ഷോള്‍ഡര്‍ സര്‍ഫിംഗ്' ഒഴിവാക്കാന്‍ സഹായിക്കുന്ന ഈ പുതിയ ലെയര്‍, ഉപയോക്താവിന് ആവശ്യമായത്ര സ്വകാര്യത തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. പ്രത്യേക ആപ്പുകള്‍ക്കും നോട്ടിഫിക്കേഷന്‍ പോപ്അപ്പുകള്‍ക്കും പോലും സംരക്ഷണം നല്‍കുന്ന രീതിയില്‍ ഇത് കസ്റ്റമൈസ് ചെയ്യാനാകും. അഞ്ച് വര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതെന്ന് സാംസങ് അറിയിച്ചു. ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും സംയോജിപ്പിച്ചുള്ള ഈ സംവിധാനം, ഉപയോക്താവിനെ അലട്ടാതെ തന്നെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. സാംസങ് നോക്‌സ് പോലുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ പുതിയ സവിശേഷത, 'പിക്‌സല്‍ തലത്തിലുള്ള' സ്വകാര്യതയാണ് വാഗ്‌ദാനം ചെയ്യുന്നത്. ഗാലക്‌സി ഉപകരണങ്ങളില്‍ മൊബൈല്‍ സ്വകാര്യതയ്ക്ക് പുതിയ മാനദണ്ഡം സ്ഥാപിക്കുന്ന ഈ സംവിധാനം ഉടന്‍ പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു.
    .
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks