Breaking News
അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ല; ആക്രമണത്തിന് മുതിർന്നാൽ വൻ യുദ്ധത്തിന് വഴിവെക്കും’; ഇറാന്റെ മുന്നറിയിപ്പ് | സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം’; എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി | സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു | പ്രവാസി ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യൻ എംബസി, സാമൂഹിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി | ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അല്‍ നസറും പോരില്‍ | 'സാരി ഫോട്ടോയ്ക്ക് കമന്‍റ് ബോക്സിൽ മോശം മെസേജ് അയച്ചു, രാഹുൽ 'കോഴി' ആണെന്ന് പണ്ടേ അറിയാം; ചാറ്റ് പുറത്ത് വിടാൻ വെല്ലുവിളിച്ച് ഷഹനാസ് | നിയമസഭയിൽ നാടകീയരംഗങ്ങള്‍; ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം, സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത് | ഗുരുതരമായ സാഹചര്യം, മഞ്ഞപ്പിത്തം, മലേറിയ, ഡെങ്കിപ്പനി പടരുന്നു | ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, പകരം തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും | വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് എംവി ഗോവിന്ദൻ | മഞ്ചേശ്വരത്ത് ക്രൂരകൊലപാതകം; 18 വയസുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ് | ശ്രീധരന് കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും, കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരുമെന്നും റെയിൽവേ മന്ത്രി | ഗാസയിലെ നിർണായക റഫാ അതിർത്തി വീണ്ടും തുറന്ന് ഇസ്രയേൽ, നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിച്ചു തുടങ്ങി | രാഷ്ട്രപതിഭരണം അവസാനിക്കുന്നു, മണിപ്പൂരിലെ 20 ബിജെപി എംഎൽഎമാർ ദില്ലിയിൽ, സർക്കാർ രൂപീകരണത്തിനെന്ന് സൂചന |

Education

സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം; 13 ഒഴിവുകള്‍

വെബ് ഡെസ്ക്
Feb. 3, 2026, 4:51 p.m.
displaying all the content detail images
    കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഒഴിവുള്ള 13 സീറ്റുകളിൽ പിഎച്ച്.ഡി. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം (ഒന്ന്), സംസ്കൃതം വ്യാകരണം (രണ്ട്), സംസ്കൃതം വേദാന്തം (രണ്ട്), സംസ്കൃതം ന്യായം(രണ്ട്), സംസ്കൃതം ജനറൽ(ഒന്ന്), ഹിന്ദി(രണ്ട്), ഹിസ്റ്ററി(രണ്ട്), ഇംഗ്ലീഷ്(ഒന്ന്) വിഭാഗങ്ങളിലായി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലാണ് ഒഴിവുകളുള്ളത്. മുന്‍ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുകയില്ല. അപേക്ഷ ഫീസ് 150/-. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകൾ ഓൺലൈനായി ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക. സംസ്കൃത സർവ്വകലാശാലയിൽ പഞ്ചദിന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശായിലെ അധ്യാപകർക്കായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചദിന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലുള്ള മീഡിയ സെന്ററിലെ കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. മാത്യൂസ് ടി. തെള്ളി, ഡോ. ടി. മിനി, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. കെ. വി. അജിത്കുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിച്ചു. സ്കോപസ്, വെബ് ഓഫ് സയൻസ് എന്നിവയിലെ ഗവേഷണ പ്രസീദ്ധീകരണങ്ങൾ, സ്വയം പോർട്ടലിലെ ഓൺലൈൻ കോഴ്സ് രൂപീകരണം, നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള അധ്യാപനത്തിലെ നവീന രീതികൾ, ഉന്നത വിദ്യാഭ്യാസത്തിലെ ആഗോളീകരണം എന്നീ വിഷയങ്ങളിലാണ് അധ്യാപകർക്ക് പരിശീലനം നൽകുന്നത്. ഡോ. വി. കെ. കാർത്തിക, ഡോ. സുരേന്ദ്രൻ ചെറുകോടൻ, ഡോ. നിമിത അബൂബക്കർ, ഡോ. ഇസ്മായിൽ താമരശേരി, ഡോ. സൂസൻ തോമസ്, ഡോ. ടിസി മറിയം തോമസ്, പ്രൊഫ. കെ. എം. സംഗമേശൻ, മനു കെ. കെ. എന്നിവർ വിവിധ സെഷനുകളിൽ പരിശീലന ക്ലാസുകൾ നയിക്കും. ഫെബ്രുവരി ആറിന് പ്രോഗ്രാം സമാപിക്കും.
    .
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks