കാലിഫോര്‍ണിയ: എഐ ഭീമനായ ഓപ്പൺഎഐ, ചാറ്റ്ജിപിടി ട്രാൻസിലേറ്റ് എന്ന പേരിൽ ഒരു പുതിയ എഐ അധിഷ്ഠിത ട്രാൻസിലേഷൻ ടൂൾ പുറത്തിറക്കി. ഈ ടൂൾ വെറുതെ വിവർത്തനം ചെയ്യുക മാത്രമല്ല, സന്ദർഭം വ്യക്തമാക്കുകയും ചെയ്യുന്നു. അതായത് ഒരു ഉപയോക്താവിന്റെ ഉള്ളടക്കത്തിന്റെ ഉദ്ദേശ്യത്തിനും വായനക്കാർക്കും അനുസൃതമായി ഭാഷയെ പൊരുത്തപ്പെടുത്താൻ ഈ ടൂളിന് കഴിയും