വെബ് ഡെസ്ക് 2 hours, 51 minutes
54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം. ചന്ദ്രനെ ചുറ്റിയ ഒറയോണ്‍ എന്ന പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചു. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് ആർട്ടിമിസ് ദൌത്യത്തിന്‍റെ ഭാഗമായ ആ നാല് പേർക്ക് സ്വന്തമായി. ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെ വരെ എത്തി. പുതിയ റെക്കോർഡ് പിറന്നത് ഇന്ത്യൻ സമയം പുലർച്ചെ 4:37നാണ്. അപ്പോളോ 13 സംഘത്തിന്റെ 1970 ഏപ്രിൽ 14ലെ റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്.