വെബ് ഡെസ്ക് 6 hours, 29 minutes
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ പുകഴ്ത്തി ഇറാൻ രംഗത്ത്. സംഘർഷം തീർക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാർഹമെന്ന് ഇറാൻ അംബാസഡർ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകൾക്ക് സുരക്ഷിത പാത കിട്ടുമെന്നും ഇറാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരു കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്നിരുന്നു.