Breaking News
കവടിയാർ കൊട്ടാരത്തിലെ മോഷണം: കേസിൽ അന്വേഷണ പുരോ​ഗതിയില്ല, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാജകുടുംബം | പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന ആരോപണം: എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത, പ്രതികരിക്കാനില്ലെന്ന് പ്രശോഭ് | മോഹൻലാലിന് ആശ്വാസം; വ്യക്തി അവകാശം ലംഘിച്ച ലിങ്കുകൾ നീക്കണം: നടപടിയുമായി ദില്ലി ഹൈക്കോടതി | ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ ആക്രമണം | പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ചില്ലറ വിൽപനയില്‍ വില കുറയില്ല | കടകംപള്ളിയെ അയ്യപ്പന്‍റെ പുലി പിടിക്കും, കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദു, കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും ശരത് ചന്ദ്ര പ്രസാദ് | സൈന്യത്തിൽ ആൾക്ഷാമമെന്ന് ഇസ്രായേൽ സൈനിക മേധാവി, നെതന്യാഹുവിനെതിരെ പ്രതിപക്ഷം; യുഎസ് യുദ്ധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രി | യു പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു | ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്; ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണം, റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിൽ | സംസ്ഥാനത്ത് പോരാട്ട ചിത്രം തെളിഞ്ഞു; ആകെ മത്സര രംഗത്തുള്ളത് 890 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതൽ പേര്‍ കൊടുവള്ളിയിൽ | ജി സുധാകരന് തെങ്ങിൻ തോട്ടം, എൻഎംആറിന് കുടം, അൻവറിന് ഗ്യാസ് സിലിണ്ടര്‍, സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമായി | തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിയെ പുറത്താക്കി കോൺഗ്രസ്, നടപടി കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ | 'നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവും'; നടൻ ആസിഫലിയുടെ പേരിൽ വ്യാജ പ്രചരണം, പ്രതികരിച്ച് താരം | വിമാനയാത്രയ്ക്ക് ചിലവേറും; ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി ഇന്‍ഡിഗോ, ഇന്ധന സര്‍ചാര്‍ജ് 2,300 രൂപ വരെയാകും | പ്രവാസികള്‍ക്ക് ആശ്വാസം; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം | എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കനാലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപെട്ട കുട്ടി മുങ്ങിമരിച്ചു | കോഴിക്കോട് ഹോട്ടലില്‍ മോഷണം നടത്തിയ കേസില്‍ പാലക്കാട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. | ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം നഷ്ടപരിഹാരം, | നയതന്ത്രം വിജയം കണ്ടു, ഇന്ത്യൻ കപ്പലുകൾക്കായ് ഹോർമുസ് കടലിടുക്ക് തുറന്നു; സൗഹൃദ രാജ്യങ്ങൾക്ക് അനുമതി നൽകി ഇറാൻ | എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം, വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ | കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശശി തരൂർ |
our news logo
March 27, 2026
weather image
Hot News
Latest news
ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്; ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണം, റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിൽ

വെബ് ഡെസ്ക് 15 hours, 1 minute

image of latest hot news

   ടെഹ്റാൻ: ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്. ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണ്. ഇതിന്‍റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയാത്തതാണ്. മിസൈൽ ആക്രമണത്തിൽ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും റഷ്യ ഓർമിപ്പിച്ചു.കഴിഞ്ഞ ദിവസം ഇറാനെതിരായ ആക്രമങ്ങൾക്കെതിരെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ രംഗത്ത് വന്നിരുന്നു. യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങളെ ആറ് വർഷം മുമ്പ് കോവിഡ് -19 പാൻഡെമിക്കിന് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്നായിരുന്നു പുടിന്‍റെ പ്രതികരണം. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും കൃത്യമായി പ്രവചിക്കാൻ പ്രയാസമാണ്. സംഘർഷം അന്താരാഷ്ട്ര ലോജിസ്റ്റിക്സ്, ഉൽപാദന, വിതരണ ശൃംഖലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്ന് പുടിൻ പറഞ്ഞു. അതേസമയം റഷ്യയുടെ പിന്തുണക്ക് ഇറാൻ നന്ദി പറഞ്ഞു പുടിന്റെ വാക്കുകൾ ധൈര്യം പകരുന്നുവെന്നാണ് എന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നത്. ആണവനിലയത്തിന്റെ കോമ്പൗണ്ടിനുള്ളില്‍ മിസൈല്‍ അവശിഷ്ടം പതിച്ചുവെന്നും എന്നാൽ നാശനഷ്ടങ്ങളില്ലെന്നും ആണവച്ചോര്‍ച്ച ഇല്ലെന്നും ഇറാന്‍ വ്യക്തമാക്കി. 'അമേരിക്കന്‍–സയണിസ്റ്റ് ശത്രുക്കള്‍ വീണ്ടും ബുഷെഹര്‍ ആണവ പ്ലാന്‍റിനെ ആക്രമിച്ചു. ആക്രമണത്തില്‍ ആള്‍നാശമോ മറ്റ് നാശനഷ്ടമോ സംഭവിച്ചിട്ടില്ല' എന്നും ആണവ കേന്ദ്രം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks