Breaking News
കവടിയാർ കൊട്ടാരത്തിലെ മോഷണം: കേസിൽ അന്വേഷണ പുരോ​ഗതിയില്ല, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാജകുടുംബം | പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന ആരോപണം: എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത, പ്രതികരിക്കാനില്ലെന്ന് പ്രശോഭ് | മോഹൻലാലിന് ആശ്വാസം; വ്യക്തി അവകാശം ലംഘിച്ച ലിങ്കുകൾ നീക്കണം: നടപടിയുമായി ദില്ലി ഹൈക്കോടതി | ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ ആക്രമണം | പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ചില്ലറ വിൽപനയില്‍ വില കുറയില്ല | കടകംപള്ളിയെ അയ്യപ്പന്‍റെ പുലി പിടിക്കും, കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദു, കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും ശരത് ചന്ദ്ര പ്രസാദ് | സൈന്യത്തിൽ ആൾക്ഷാമമെന്ന് ഇസ്രായേൽ സൈനിക മേധാവി, നെതന്യാഹുവിനെതിരെ പ്രതിപക്ഷം; യുഎസ് യുദ്ധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രി | യു പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു | ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്; ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണം, റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിൽ | സംസ്ഥാനത്ത് പോരാട്ട ചിത്രം തെളിഞ്ഞു; ആകെ മത്സര രംഗത്തുള്ളത് 890 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതൽ പേര്‍ കൊടുവള്ളിയിൽ | ജി സുധാകരന് തെങ്ങിൻ തോട്ടം, എൻഎംആറിന് കുടം, അൻവറിന് ഗ്യാസ് സിലിണ്ടര്‍, സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമായി | തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിയെ പുറത്താക്കി കോൺഗ്രസ്, നടപടി കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ | 'നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവും'; നടൻ ആസിഫലിയുടെ പേരിൽ വ്യാജ പ്രചരണം, പ്രതികരിച്ച് താരം | വിമാനയാത്രയ്ക്ക് ചിലവേറും; ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി ഇന്‍ഡിഗോ, ഇന്ധന സര്‍ചാര്‍ജ് 2,300 രൂപ വരെയാകും | പ്രവാസികള്‍ക്ക് ആശ്വാസം; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം | എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കനാലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപെട്ട കുട്ടി മുങ്ങിമരിച്ചു | കോഴിക്കോട് ഹോട്ടലില്‍ മോഷണം നടത്തിയ കേസില്‍ പാലക്കാട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. | ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം നഷ്ടപരിഹാരം, | നയതന്ത്രം വിജയം കണ്ടു, ഇന്ത്യൻ കപ്പലുകൾക്കായ് ഹോർമുസ് കടലിടുക്ക് തുറന്നു; സൗഹൃദ രാജ്യങ്ങൾക്ക് അനുമതി നൽകി ഇറാൻ | എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം, വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ | കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശശി തരൂർ |
our news logo
March 27, 2026
weather image
Hot News
Latest news
സംസ്ഥാനത്ത് പോരാട്ട ചിത്രം തെളിഞ്ഞു; ആകെ മത്സര രംഗത്തുള്ളത് 890 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതൽ പേര്‍ കൊടുവള്ളിയിൽ

വെബ് ഡെസ്ക് 16 hours, 5 minutes

image of latest hot news

   തിരുവനന്തപുരം:സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും ഇന്ന് അവസാനിച്ചതോടെ പോരാട്ടചിത്രം തെളിഞ്ഞു. ആകെ 890 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സര രംഗത്ത് അന്തിമമായുള്ളത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത്. ഇവിടെ 13 പേരാണ് മത്സരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. മഞ്ചേശ്വരത്ത് 2021ൽ ആറുപേരാണ് മത്സരിച്ചതെങ്കിൽ ഇത്തവണ 11 പേരാണ് മത്സ രംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാര്‍ത്ഥികള്‍ വീതമാണുള്ളത്.സംസ്ഥാനത്ത് മത്സര ചിത്രം തെളിയുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേരും പാര്‍ട്ടിയും മാത്രമല്ല, ചിഹ്നവും ശ്രദ്ധേയമാണ്. പലര്‍ക്കും പ്രതീക്ഷിച്ച ചിഹ്ന ലഭിക്കാത്തത് തിരിച്ചടിയായി. വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ കെ രമയ്ക്ക് ഫുട്ബോൾ ചിഹ്നം അനുവദിച്ചില്ല.ഗോവയിലെ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം ആയതിനാലാണ് ഫുട്ബോൾ അനുവദിക്കാത്തത്.പകരം ടെലിവിഷൻ ചിഹ്നമാണ് രമയ്ക്ക് അനുവദിച്ചത്. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് തെങ്ങിൻ തോപ്പ് ചിഹ്നമായി അനുവദിച്ചു.പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്രൻ എൻഎംആർ റസാഖിന് കുടം ചിഹ്നമാണ് കിട്ടിയത്.കോഴിക്കോട് സൗത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ചിഹ്നം കിട്ടിയില്ല.ബക്കറ്റ് ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ഗ്ലാസ് ചിഹ്നം ആയി പോസ്റ്ററുകളടക്കം അച്ചടിച്ച് അഹമ്മദ് തേവർകോവിൽ പ്രചാരണം തുടങ്ങിയിരുന്നു.ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി വി അൻവറിന് ഗ്യാസ് സിലിണ്ടറാണ് ചിഹ്നമായി കിട്ടിയത്.എലത്തൂരിലെ ഇടത് സ്ഥാർഥി എ കെ ശശീന്ദ്രന് തിരിച്ചടി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും എകെ ശശീന്ദ്രൻ മത്സരിച്ച ക്ലോക്ക് ചിഹ്നം ഇത്തവണ അജിത്ത് പവർ വിഭാഗം സ്ഥാനാർഥി പി കെ ശശീന്ദ്രനാ‌ണ് കിട്ടിയത്.തിരുവനന്തപുരം സെൻട്രലിലെ യുഡിഎഫ് സ്ഥാനാർഥി സിപി ജോണിന് ചിഹ്നമായി കപ്പലും എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയ്ക്ക് ക്യാമറയും ചിഹ്നമായി അനുവദിച്ചു.പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോസ്റ്റാണ് ചിഹ്നം. തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടറാണ് ചിഹ്നം.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks