Breaking News
കവടിയാർ കൊട്ടാരത്തിലെ മോഷണം: കേസിൽ അന്വേഷണ പുരോ​ഗതിയില്ല, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാജകുടുംബം | പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന ആരോപണം: എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത, പ്രതികരിക്കാനില്ലെന്ന് പ്രശോഭ് | മോഹൻലാലിന് ആശ്വാസം; വ്യക്തി അവകാശം ലംഘിച്ച ലിങ്കുകൾ നീക്കണം: നടപടിയുമായി ദില്ലി ഹൈക്കോടതി | ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ ആക്രമണം | പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ചില്ലറ വിൽപനയില്‍ വില കുറയില്ല | കടകംപള്ളിയെ അയ്യപ്പന്‍റെ പുലി പിടിക്കും, കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദു, കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും ശരത് ചന്ദ്ര പ്രസാദ് | സൈന്യത്തിൽ ആൾക്ഷാമമെന്ന് ഇസ്രായേൽ സൈനിക മേധാവി, നെതന്യാഹുവിനെതിരെ പ്രതിപക്ഷം; യുഎസ് യുദ്ധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രി | യു പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു | ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്; ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണം, റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിൽ | സംസ്ഥാനത്ത് പോരാട്ട ചിത്രം തെളിഞ്ഞു; ആകെ മത്സര രംഗത്തുള്ളത് 890 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതൽ പേര്‍ കൊടുവള്ളിയിൽ | ജി സുധാകരന് തെങ്ങിൻ തോട്ടം, എൻഎംആറിന് കുടം, അൻവറിന് ഗ്യാസ് സിലിണ്ടര്‍, സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമായി | തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിയെ പുറത്താക്കി കോൺഗ്രസ്, നടപടി കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ | 'നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവും'; നടൻ ആസിഫലിയുടെ പേരിൽ വ്യാജ പ്രചരണം, പ്രതികരിച്ച് താരം | വിമാനയാത്രയ്ക്ക് ചിലവേറും; ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി ഇന്‍ഡിഗോ, ഇന്ധന സര്‍ചാര്‍ജ് 2,300 രൂപ വരെയാകും | പ്രവാസികള്‍ക്ക് ആശ്വാസം; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം | എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കനാലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപെട്ട കുട്ടി മുങ്ങിമരിച്ചു | കോഴിക്കോട് ഹോട്ടലില്‍ മോഷണം നടത്തിയ കേസില്‍ പാലക്കാട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. | ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം നഷ്ടപരിഹാരം, | നയതന്ത്രം വിജയം കണ്ടു, ഇന്ത്യൻ കപ്പലുകൾക്കായ് ഹോർമുസ് കടലിടുക്ക് തുറന്നു; സൗഹൃദ രാജ്യങ്ങൾക്ക് അനുമതി നൽകി ഇറാൻ | എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം, വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ | കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശശി തരൂർ |
our news logo
March 27, 2026
weather image
Hot News
Latest news
തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിയെ പുറത്താക്കി കോൺഗ്രസ്, നടപടി കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ

വെബ് ഡെസ്ക് 16 hours, 40 minutes

image of latest hot news

   കണ്ണൂര്‍: തളിപ്പറമ്പിലെ വിമത സ്ഥാനാര്‍ത്ഥിയെ പുറത്താക്കി കോൺഗ്രസ്. കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെയാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയത്. തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നതിനാലാണ് നടപടി. കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് കെപിസിസി അംഗത്തെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ധനന്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചിരുന്നു.സിപിഐഎം വിമതരെ പിന്തുണയ്ക്കാനുളള യുഡിഎഫിന്റെ തീരുമാനത്തിനെതിരെയായിരുന്നു കൊയ്യം ജനാർദ്ദനൻ രംഗത്ത് വന്നത്. സിപിഎം വിട്ടുവന്ന ടികെ ഗോവിന്ദനാണ് തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് കൊയ്യം ജനാർദ്ദനനെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിജിൽ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറി. അതേസമയം ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് തനിക്ക് പാലിക്കണമെന്ന് കൊയ്യം ജനാർദ്ദനന്‍ പറഞ്ഞു. വെളളിയാഴ്ച്ച തളിപ്പറമ്പില്‍ പത്രസമ്മേളനം നടത്തും. ശനിയാഴ്ച്ച മുതല്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തുമെന്നും ജനാർദ്ദനന്‍ അറിയിച്ചു. തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്യാമളയാണ്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks