Breaking News
പാലസ് ബാറിലെ വെള്ളമടിക്കിടെ തർക്കം, യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു | ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ് | തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടുത്തം; രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ | തുടര്‍ഭരണ സാധ്യത തള്ളാതെയുള്ള പ്രതികരണത്തിൽ വിശദീകരണവുമായി സുധാകരൻ; 'വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, ആധിപത്യം തുടരുക തന്നെ ചെയ്യും' | സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിച്ച ബ്രിട്ടന് മുന്നറിയിപ്പുമായി ഇറാൻ, നിരാശ മറച്ചുവയ്ക്കാതെ ട്രംപ് | ദില്ലിയിൽ നിന്ന് കാനഡയിലേക്ക് ടേക്ക് ഓഫ്, ഗുരുതര പിഴവ് തിരിച്ചറിയുന്നത് 8 മണിക്കൂറിന് ശേഷം, യു ടേൺ എടുത്ത് എയർ ഇന്ത്യ | സിപിഎം- ബിജെപി ഡീൽ; സതീശന്റെ പ്രതികരണം തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യം തേടലെന്ന് ശോഭ സുരേന്ദ്രൻ | കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, നേമത്ത് പോലും ജയിക്കില്ല'; പാലക്കാട് ബിജെപി - സിപിഎം ഡീലെന്നും വി ഡി സതീശൻ | 'കെ സുധാകരന് മേൽ ചിലര്‍ സമ്മര്‍ദം ചെലുത്തിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്'; നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍ | കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു | ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക ഉടൻ; ഇനി പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളിൽ | സൗത്ത് പാർസ് ആക്രമണം, ഇസ്രയേലിനെ തള്ളി, ഇസ്രയേൽ ആക്രമണത്തിനെതിരെ രോക്ഷ പ്രകടനവുമായി ട്രംപ് |
our news logo
March 21, 2026
weather image
Latest news
ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്

വെബ് ഡെസ്ക് 16 hours, 1 minute

image of latest hot news

   കൊച്ചി: ജപ്തി തടയാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി. ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് ജപ്തി നടപടി പൂർത്തിയാക്കി. ജോലി തട്ടിപ്പിൽ നഷ്ടപരിഹാരം നൽകാൻ പ്രതിയുടെ ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലാണ് വിചിത്ര സംഭവങ്ങൾ. സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടിൽ കലാഭവൻ സോബി ജോർജാണ് കേസിലെ പ്രതി. സോബിയുടെ ബസ് കൊണ്ട് പോകാതിരിക്കാനായി ടയറുകളെല്ലാം ഊരിമാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാൽ കോടതി ഉത്തരവുണ്ടെങ്കിൽ അതിന് മുന്നിൽ തന്ത്രങ്ങൾ ഒക്കെ എത്രത്തോളം വിലപ്പോകുമെന്ന് തെളിയിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.ടയർ ഊരി മാറ്റിയാൽ ബസ് കൊണ്ട് പോകാനാവില്ലെന്ന പ്രതിയുടെ ആത്മവിശ്വാസം അധികം നീണ്ടുനിന്നില്ല.പൊലീസും ആർടിഒയും ക്രെയിനുമായി എത്തി. ഒട്ടും വൈകാതെ ടയറില്ലാത്ത ബസിനെ കോടതിയിലെത്തിച്ചു. 2013ൽ യുഎസിലെ സൂപ്പർ മാർക്കറ്റിൽ മകന് ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി വി സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2018ൽ കോതമംഗലം മുൻസിഫ് കോടതി 2.80 ലക്ഷം രൂപ ഈടാക്കി നൽകാൻ ഉത്തരവിട്ടിരുന്നു. പക്ഷേ സോബി ജോർജ്ജിന്റെ നിസ്സഹകരണത്താൽ വിധി നടപ്പായില്ല. തുടർന്ന് ആസ്തികൾ കണ്ടെത്തിയതോടെ, 2025 സെപ്റ്റംബറിൽ എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതി ബസ് ജപ്തി ചെയ്ത് നഷ്ടപരിഹാരവും പലിശയും ചേർന്ന് 5,51,274 രൂപ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. ചൊവ്വാഴ്ച ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും കോതമംഗലം ജോയിന്റ് ആർടിഒയിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയത്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയും പ്രതികളെ അപകടസ്ഥലത്ത് കണ്ടതായി മൊഴി നൽകുകയും ചെയ്ത സോബി ജോർജ്ജിനെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് നിലവിലുള്ളത്. 2013ൽ ജോലി തട്ടിപ്പ് കേസിൽ സോബിക്ക് 3 വർഷം തടവും പിഴയും ശിക്ഷ ലഭിച്ചിരുന്നു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks