Breaking News
പാലസ് ബാറിലെ വെള്ളമടിക്കിടെ തർക്കം, യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു | ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ് | തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടുത്തം; രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ | തുടര്‍ഭരണ സാധ്യത തള്ളാതെയുള്ള പ്രതികരണത്തിൽ വിശദീകരണവുമായി സുധാകരൻ; 'വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, ആധിപത്യം തുടരുക തന്നെ ചെയ്യും' | സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിച്ച ബ്രിട്ടന് മുന്നറിയിപ്പുമായി ഇറാൻ, നിരാശ മറച്ചുവയ്ക്കാതെ ട്രംപ് | ദില്ലിയിൽ നിന്ന് കാനഡയിലേക്ക് ടേക്ക് ഓഫ്, ഗുരുതര പിഴവ് തിരിച്ചറിയുന്നത് 8 മണിക്കൂറിന് ശേഷം, യു ടേൺ എടുത്ത് എയർ ഇന്ത്യ | സിപിഎം- ബിജെപി ഡീൽ; സതീശന്റെ പ്രതികരണം തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യം തേടലെന്ന് ശോഭ സുരേന്ദ്രൻ | കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, നേമത്ത് പോലും ജയിക്കില്ല'; പാലക്കാട് ബിജെപി - സിപിഎം ഡീലെന്നും വി ഡി സതീശൻ | 'കെ സുധാകരന് മേൽ ചിലര്‍ സമ്മര്‍ദം ചെലുത്തിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്'; നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍ | കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു | ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക ഉടൻ; ഇനി പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളിൽ | സൗത്ത് പാർസ് ആക്രമണം, ഇസ്രയേലിനെ തള്ളി, ഇസ്രയേൽ ആക്രമണത്തിനെതിരെ രോക്ഷ പ്രകടനവുമായി ട്രംപ് |
our news logo
March 21, 2026
weather image
Latest news
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, നേമത്ത് പോലും ജയിക്കില്ല'; പാലക്കാട് ബിജെപി - സിപിഎം ഡീലെന്നും വി ഡി സതീശൻ

വെബ് ഡെസ്ക് 16 hours, 50 minutes

image of latest hot news

   കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു. ദുർബലനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഡീലിന്റെ ഭാ​ഗമാണ്. പകരം 10 സീറ്റിൽ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ ആരോപിച്ചു.ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പല സ്ഥാനങ്ങളും നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിലാണെന്നും സതീശൻ വെളിപ്പെടുത്തി. അന്ന് വിഷമം ഉണ്ടായി. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ഇന്ന് സങ്കടമില്ലെന്നും സംതൃപ്തനെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. അധികാരത്തിലേറി 3 മാസം കഴിഞ്ഞാൽ 5 ഗ്യാരന്‍റികള്‍ നടപ്പിലാക്കും. കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തമാക്കും. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സബ്സിഡി നൽകും. മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിൽ മത്സരമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. നേതാവിനെ ഉയര്‍ത്തിക്കാട്ടിയല്ല മത്സരം. എഐസിസി നടപടി ക്രമം അനുസരിച്ച് തീരുമാനമെടുക്കും. കെസിയും ചെന്നിത്തലയുമായും ധാരണയുണ്ട്. സിപിഎമ്മിലെ പോലെ ഒരു വടംവലിയും ഉണ്ടാകില്ലെന്ന് പറഞ്ഞ സതീശൻ ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലുള്ളത് കൂട്ടായ നേതൃത്വമാണ്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks