Breaking News
പാലസ് ബാറിലെ വെള്ളമടിക്കിടെ തർക്കം, യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു | ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ് | തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടുത്തം; രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ | തുടര്‍ഭരണ സാധ്യത തള്ളാതെയുള്ള പ്രതികരണത്തിൽ വിശദീകരണവുമായി സുധാകരൻ; 'വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, ആധിപത്യം തുടരുക തന്നെ ചെയ്യും' | സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിച്ച ബ്രിട്ടന് മുന്നറിയിപ്പുമായി ഇറാൻ, നിരാശ മറച്ചുവയ്ക്കാതെ ട്രംപ് | ദില്ലിയിൽ നിന്ന് കാനഡയിലേക്ക് ടേക്ക് ഓഫ്, ഗുരുതര പിഴവ് തിരിച്ചറിയുന്നത് 8 മണിക്കൂറിന് ശേഷം, യു ടേൺ എടുത്ത് എയർ ഇന്ത്യ | സിപിഎം- ബിജെപി ഡീൽ; സതീശന്റെ പ്രതികരണം തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യം തേടലെന്ന് ശോഭ സുരേന്ദ്രൻ | കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, നേമത്ത് പോലും ജയിക്കില്ല'; പാലക്കാട് ബിജെപി - സിപിഎം ഡീലെന്നും വി ഡി സതീശൻ | 'കെ സുധാകരന് മേൽ ചിലര്‍ സമ്മര്‍ദം ചെലുത്തിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്'; നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍ | കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു | ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക ഉടൻ; ഇനി പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളിൽ | സൗത്ത് പാർസ് ആക്രമണം, ഇസ്രയേലിനെ തള്ളി, ഇസ്രയേൽ ആക്രമണത്തിനെതിരെ രോക്ഷ പ്രകടനവുമായി ട്രംപ് |
our news logo
March 21, 2026
weather image
Latest news
തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടുത്തം; രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ

വെബ് ഡെസ്ക് 16 hours, 5 minutes

image of latest hot news

   തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുകളാണ് പരാതി ഉന്നയിക്കുന്നത്. തീപിടുത്തത്തിന് ശേഷമാണ് സനേഷിന്റെ നില വഷളായത് എന്നാണ് ബന്ധുകളുടെ പരാതി. ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. അതേസമയം, ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. തീപിടുത്തം ഉണ്ടായ ദിവസം 12.45 നാണ് കൃഷ്ണകുട്ടി മരിച്ചത്. സനീഷ് മരിച്ചത് തീപിടുത്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെയാണ്. എന്നാല്‍ ആരോപണം നിഷേധിക്കുയാണ് മെഡിക്കൽ കോളേജ് അധികൃതർ. രോഗികളെ എല്ലാം കൃത്യമായാണ് മറ്റ് ഐസിയുവിലേക്ക് മാറ്റി പ്രവേശിപ്പിച്ചതെന്നും തീപിടുത്തം മരണ കാരണമായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചത്. മരണങ്ങൾക്ക് തീപിടുത്തവുമായി ബന്ധമില്ലെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks