Breaking News
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസ് | സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്, ആഗോള അയ്യപ്പ സംഗമത്തിന് ഇതുവരെ കിട്ടിയത് 4 കോടി | പകര ചുങ്കം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ട്രംപ് | മൂന്നാറിൽ ഉൾപ്പെടെ അൾട്രാവയലറ്റ് സൂചിക കൂടുതൽ, നാലിടത്ത് ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി | 1,08,000 ലിറ്റര്‍ 'മിന്നല്‍ മാജിക്' മേനോന്‍ പാറയില്‍ നിന്ന് | സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി, ഡ്യൂട്ടിയിൽ വെറും 3 പൊലീസുകാർ; വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ ഗുരുതര വീഴ്ച്ച | മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് വനിതാ ഡോക്ടർ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി | വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു, മനുഷ്യജീവന് അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ | മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരമെന്ന് മന്ത്രി വി ശിവൻകുട്ടി; 'യൂത്ത് കോൺഗ്രസിന്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്' |
Hot News
Latest news
സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി, ഡ്യൂട്ടിയിൽ വെറും 3 പൊലീസുകാർ; വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ ഗുരുതര വീഴ്ച്ച

വെബ് ഡെസ്ക് 17 hours, 46 minutes

image of latest hot news

   തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീട്ടിലെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് പ്രതിഷേധ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിരുന്നില്ല. സംഭവത്തിൽ കന്റോൻമെന്റ് എസിപിയോട് കമ്മീഷണർ വിശദീകരണം തേടും. രാവിലെ ഏഴ് മണിയോടെയാണ് മന്ത്രി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏഴരയോടെയാണ് പ്രതിഷേധം തുടങ്ങിയത്. വീടിനുമുന്നിലേക്ക് ഇരച്ചെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ വീടിന് മുന്നിൽ റീത്ത് വെക്കുകയായിരുന്നു. ഇതു തടയാൻ പൊലീസ് ഉദ്യോ​ഗസ്ഥർ ശ്രമിച്ചതോടെ വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായത്.മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ മാത്രമാണ് മന്ത്രിയുടെ വീടിന് മുന്നില്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks