Breaking News
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസ് | സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്, ആഗോള അയ്യപ്പ സംഗമത്തിന് ഇതുവരെ കിട്ടിയത് 4 കോടി | പകര ചുങ്കം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ട്രംപ് | മൂന്നാറിൽ ഉൾപ്പെടെ അൾട്രാവയലറ്റ് സൂചിക കൂടുതൽ, നാലിടത്ത് ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി | 1,08,000 ലിറ്റര്‍ 'മിന്നല്‍ മാജിക്' മേനോന്‍ പാറയില്‍ നിന്ന് | സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി, ഡ്യൂട്ടിയിൽ വെറും 3 പൊലീസുകാർ; വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ ഗുരുതര വീഴ്ച്ച | മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് വനിതാ ഡോക്ടർ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി | വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു, മനുഷ്യജീവന് അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ | മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരമെന്ന് മന്ത്രി വി ശിവൻകുട്ടി; 'യൂത്ത് കോൺഗ്രസിന്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്' |
Hot News
Latest news
വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു, മനുഷ്യജീവന് അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ

വെബ് ഡെസ്ക് 18 hours, 2 minutes

image of latest hot news

   ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയോ മറ്റുള്ളവരോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരാമാം വിധം പ്രവർത്തിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബിഎൻഎസ് 125, 125 (a) വകുപ്പുകളാണ് ചേർത്തിയിരിക്കുന്നത്. ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയിലാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കൂടുതൽ പേരെ പ്രതി ചേർത്തേക്കും.അതേസമയം, ഉഷയുടെ പരാതിയിൽ അന്വേഷണം നടത്തിയ വിദഗ്ദ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധരാണ് അന്വേഷണം നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ ശാസ്ത്രകിയ ഉപകരണം കുടുങ്ങിയതിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയയെയും നഴ്സിംഗ് ഓഫീസർ ധന്യയെയും ഇന്നലെ രാത്രി തന്നെ സസ്പെൻഡ് ചെയ്തു. വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ശസ്ത്രക്രിയ സമയത്ത് യൂണിറ്റ് ചീഫായിരുന്ന ഡോ.ലളിതാംബിക സർവീസിൽ നിന്ന് വിരമിച്ചതിനാൽ, ഇവർക്ക് എതിരായ നടപടിയിലും ആരോഗ്യവകുപ്പ് ഉടൻ തീരുമാനം എടുക്കും. ഇവർക്കെതിരെ കൈക്കൂലി ആരോപണവും പരാതിക്കാർ ഉന്നയിച്ചിരുന്നു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks