Breaking News
ഗുണ്ടാപിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു | കേന്ദ്രമന്ത്രിയോട് ബ്രിട്ടാസിന്റെ ചോദ്യം, ഇ. ശ്രീധരൻ ഓഫീസ് തുറന്നത് അനുമതിയോടെയോ? സിൽവർ ലൈനിന് അനുമതി നൽകുമോ ? | ശബരിമല സ്വർണക്കൊള്ള: പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി | തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക് | ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: റഷ്യയിൽ നിന്ന്‌ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കില്ലെന്ന് റിപ്പോർട്ട് | വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ല: സുപ്രീം കോടതി | കൊടുംക്രൂരത പിന്നിട്ട 15 വർഷം; നീറുന്ന ഓർമ്മകളുമായി സൗമ്യയുടെ അമ്മ | പെട്രോൾ ഒഴിച്ച് തീകൊളുത്തി?; വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ | തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഎസുമായി 'രഹസ്യ' വ്യാപാര കരാറിന് ഇടക്കാല സർക്കാർ, ലക്ഷ്യം ഇന്ത്യയേക്കാൾ കുറഞ്ഞ തീരുവ; ബംഗ്ലാദേശിൽ പ്രതിഷേധം | ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും എസ്ഐടിക്ക് മുന്നിലേക്ക്, ഹാജരാകുന്നത് ജാമ്യ വ്യവസ്ഥ പ്രകാരം | പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനം'; ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്ന് വിഎ അരുൺ കുമാർ | മണിപ്പൂരിൽ വീണ്ടും പ്രതിഷേധങ്ങള്‍ അക്രമാസക്തമായി, കുക്കി മേഖലകളിൽ സമ്പൂര്‍ണ അടച്ചുപൂട്ടൽ | എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി | ഇടുക്കി ജില്ലയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു | നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു | എണ്ണ നൽകുന്നത് തുടരും, നിർത്തുന്നുവെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ; കരാർ വിശദാംശങ്ങൾ പുറത്ത് വിടാതെ ഇന്ത്യയും അമേരിക്കയും | അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം |
Hot News
Latest news
ശബരിമല സ്വർണക്കൊള്ള: പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി

വെബ് ഡെസ്ക് 12 hours, 44 minutes

image of latest hot news

   തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി പുറത്ത് വന്നതിന് പിറകെ ഭരണ പ്രതിപക്ഷ വാക് പോര്. സിപിഎം നേതാക്കളെ രക്ഷിക്കാനാണ് പ്രാഥമിക കുറ്റപത്രം നൽകാത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ അടിയന്തര പ്രമേയം അവതരിപ്പിക്കാതെ പ്രതിപക്ഷം സഭയിൽ നിന്ന് ഒളിച്ചോടിയത് ആരോപണം തിരിഞ്ഞുകൊത്തുമെന്ന ഭയം കൊണ്ടാണെന്ന് സിപിഎം നേതാക്കൾ മറുപടി നൽകി. ഇതിനിടെ കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനെ ഇഡി ചോദ്യം ചെയ്യുകയാണ്.കുറ്റപത്രം നൽകാത്തതിന്‍റെ പഴുതുപയോഗിച്ച് പോറ്റി പുറത്ത് വന്നതോടെയാണ് കേസ് അട്ടിമറിയിൽ പോര് മൂർച്ഛിക്കുന്നത്. പ്രതിപക്ഷം സഭയിൽ തുടങ്ങിയ പോരാട്ടം പുറത്തും തുടരുകയാണ്. കുറ്റപത്രം നൽകാത്തത് ആസൂത്രിതമായാണെന്നും കേസ് അട്ടിമറിക്കപ്പെട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ സഭയിൽ ഒളിച്ചോടിയത് ആരോപണം തിരിഞ്ഞുകൊത്തുമെന്ന ഭയത്താലാണെന്നും പ്രതിപക്ഷ നേതാവിനുള്ള മറുപടി ഹൈക്കോടതി നൽകിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരിച്ചു. കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ് ശ്രീകുമാറിനെ ഇന്ന് ഇഡി ചോദ്യം ചെയ്തു. 43ാം ദിവസവും ജാമ്യം നേടിയ ശ്രീകുമാർ ദ്വാരപാലക പാളികൾ കൊടുത്തുവിടാനുള്ള മഹസറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ പോറ്റിയുമായുള്ള ബന്ധത്തിന് തെളിവ് ഹാജരാക്കാൻ എസ്ഐടിക്ക് കഴി‍യാത്തതിനാലാണ് കോടതി ജാമ്യം നൽകിയത്. ശ്രീകുമാറിന്‍റെ സാമ്പത്തിക ഇടപാടുകളിലാണ് ഇഡി പരിശോധന. കഴിഞ്ഞ ദിവസം കൊല്ലം കോടതി സ്വാഭാവിക ജാമ്യം നൽകിയ പോറ്റി, മുരാരി ബാബു എന്നിവർ ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരായി. ജാമ്യം വ്യവസ്ഥയുടെ ഭാഗമായാണ് നടപടിയെങ്കിലും കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പ്രതികളിൽ നിന്ന് ശേഖരിച്ചു. കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തെങ്കിലും പ്രതി ചേർക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks