Breaking News
ഗുണ്ടാപിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു | കേന്ദ്രമന്ത്രിയോട് ബ്രിട്ടാസിന്റെ ചോദ്യം, ഇ. ശ്രീധരൻ ഓഫീസ് തുറന്നത് അനുമതിയോടെയോ? സിൽവർ ലൈനിന് അനുമതി നൽകുമോ ? | ശബരിമല സ്വർണക്കൊള്ള: പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി | തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക് | ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: റഷ്യയിൽ നിന്ന്‌ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കില്ലെന്ന് റിപ്പോർട്ട് | വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ല: സുപ്രീം കോടതി | കൊടുംക്രൂരത പിന്നിട്ട 15 വർഷം; നീറുന്ന ഓർമ്മകളുമായി സൗമ്യയുടെ അമ്മ | പെട്രോൾ ഒഴിച്ച് തീകൊളുത്തി?; വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ | തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഎസുമായി 'രഹസ്യ' വ്യാപാര കരാറിന് ഇടക്കാല സർക്കാർ, ലക്ഷ്യം ഇന്ത്യയേക്കാൾ കുറഞ്ഞ തീരുവ; ബംഗ്ലാദേശിൽ പ്രതിഷേധം | ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും എസ്ഐടിക്ക് മുന്നിലേക്ക്, ഹാജരാകുന്നത് ജാമ്യ വ്യവസ്ഥ പ്രകാരം | പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനം'; ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്ന് വിഎ അരുൺ കുമാർ | മണിപ്പൂരിൽ വീണ്ടും പ്രതിഷേധങ്ങള്‍ അക്രമാസക്തമായി, കുക്കി മേഖലകളിൽ സമ്പൂര്‍ണ അടച്ചുപൂട്ടൽ | എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി | ഇടുക്കി ജില്ലയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു | നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു | എണ്ണ നൽകുന്നത് തുടരും, നിർത്തുന്നുവെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ; കരാർ വിശദാംശങ്ങൾ പുറത്ത് വിടാതെ ഇന്ത്യയും അമേരിക്കയും | അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം |
Hot News
Latest news
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: റഷ്യയിൽ നിന്ന്‌ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കില്ലെന്ന് റിപ്പോർട്ട്

വെബ് ഡെസ്ക് 18 hours, 29 minutes

image of latest hot news

   റഷ്യയിൽ നിന്ന്‌ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. കഴിഞ്ഞ രണ്ടു മാസത്തിൽ ഉപരോധം കാരണം ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാൽ പൂർണമായും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നത് ഊർജസുരക്ഷയെ ബാധിക്കുമെന്നാണ് ഉന്നതവൃത്തങ്ങൾ വിലയിരുത്തുന്നത്.ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ട വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ധാരണയായെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്നും, തങ്ങൾ മാത്രമല്ല ഇന്ത്യ എണ്ണ വാങ്ങുന്ന ഏക രാജ്യമെന്നും റഷ്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയിൽ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നത് പുതിയ കാര്യമല്ലെന്നായിരുന്നു റഷ്യൻ നിരീക്ഷണം. ഇന്ത്യയ്ക്ക് എണ്ണ നൽകുന്നത് തുടരും. ഇന്ത്യ ഇത് നിറുത്തുന്നതായി ഇതുവരെയും അറിയിച്ചില്ലെന്നും റഷ്യ ആവർത്തിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് 25 ശതമാനം ശിക്ഷാ നികുതി ഏർപ്പെടുത്തിയിട്ടും, ഇന്ത്യ പ്രതിദിനം ഏകദേശം 1.5 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വരെ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. റഷ്യൻ ക്രൂഡ് ഓയിലിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks