വെബ് ഡെസ്ക് 19 hours, 30 minutes
ലക്‌നോ | ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. ഉത്തര്‍പ്രദേശില്‍ ഗാസിയാബാദിലെ ഭാരത് സിറ്റി ഭാഗത്ത് ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുട്ടികളുടെ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഒമ്പതാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവര്‍ ചാടിയത്. കുട്ടികള്‍ കൊറിയന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളായിരുന്നുവെന്ന് കുടുംബം പറഞ്ഞു. കുട്ടികള്‍ മൊബൈല്‍ ഫോണില്‍ അമിതമായി സമയം ചെലവഴിച്ചിരുന്നുവെന്നും കൊറിയന്‍ ഓണ്‍ലൈന്‍ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത പോലീസ് കുട്ടികളുടെ മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ച് വരികയാണ്