Breaking News
ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വിലക്കി; യു പിയില്‍ മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു | കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു | ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം | ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ പ്രകാരം കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ പൂജ്യമാക്കും | സഭയിൽ പോർവിളി, രാജേഷും രാജീവും ശിവൻകുട്ടിയും സതീശനും നേർക്കുനേർ | തിരുനാവായയിലെ കുംഭമേള അവസാനിച്ചു | റോയിയുടെ മരണം: വൻകിട ഭൂമി ഇടപാടുകളിലെ റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക സംഘം | അതിവേഗത്തിൽ കോൺഗ്രസ് നീക്കങ്ങൾ, ഇന്നും നാളെയും അതിനിർണായക ദിനങ്ങൾ | 14 ദിവസം പിന്നിട്ട ജയിൽവാസം, പുറത്തിറങ്ങുമോ ഷിംജിത മുസ്തഫ; കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും | ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട് | അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടിവച്ച് വീഴ്ത്തി അമേരിക്ക, സ്വയം പ്രതിരോധമെന്ന് വാദം | സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം’; എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി | സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു | പ്രവാസി ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യൻ എംബസി, സാമൂഹിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി | ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അല്‍ നസറും പോരില്‍ | 'സാരി ഫോട്ടോയ്ക്ക് കമന്‍റ് ബോക്സിൽ മോശം മെസേജ് അയച്ചു, രാഹുൽ 'കോഴി' ആണെന്ന് പണ്ടേ അറിയാം; ചാറ്റ് പുറത്ത് വിടാൻ വെല്ലുവിളിച്ച് ഷഹനാസ് |
Latest news
പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്

വെബ് ഡെസ്ക് 19 hours, 57 minutes

image of latest hot news

   കൊച്ചി: പ്രസവാവധിയെ മറ്റ് അവധികള്‍പോലെ കണക്കിലെടുക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രസവാവധി അവകാശമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടല്‍. പ്രസവാവധിയടക്കം ഒരു വര്‍ഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരില്‍ മെഡിക്കല്‍ സയന്‍സില്‍ ഉന്നതപഠനം തുടരാന്‍ അനുവദിക്കാത്തതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി.നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) നടത്തുന്ന കോഴ്‌സിലെ പഠനകാലയളവിലെ അവധി സംബന്ധിച്ച വിഷയത്തിലാണ് കോടതി ഇടപെടല്‍. എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറായിരുന്നു ഹര്‍ജിക്കാരി. ഒരു വര്‍ഷത്തിലധികം തുടര്‍ച്ചയായി അവധിയെടുത്താല്‍ പഠനം തുടരാനാകില്ലെന്നാണ് ചട്ടം. ഹര്‍ജിക്കാരി പഠനകാലയളവില്‍ പ്രസവാവധി എടുത്തിരുന്നു. ഇതിനുപിന്നാലെ അര്‍ബുദത്തിന് ചികിത്സതേടേണ്ടിയും വന്നു. ഇതോടെ അവധി ഒരു വര്‍ഷത്തിലധികം നീണ്ടു. കോഴ്സ് തുടരാനാകില്ല എന്ന കാരണം ചൂണ്ടിക്കാട്ടി എന്‍ബിഇഎംഎസ് അവധി അപേക്ഷ നിഷേധിച്ച സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks