Breaking News
ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വിലക്കി; യു പിയില്‍ മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു | കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു | ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം | ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ പ്രകാരം കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ പൂജ്യമാക്കും | സഭയിൽ പോർവിളി, രാജേഷും രാജീവും ശിവൻകുട്ടിയും സതീശനും നേർക്കുനേർ | തിരുനാവായയിലെ കുംഭമേള അവസാനിച്ചു | റോയിയുടെ മരണം: വൻകിട ഭൂമി ഇടപാടുകളിലെ റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക സംഘം | അതിവേഗത്തിൽ കോൺഗ്രസ് നീക്കങ്ങൾ, ഇന്നും നാളെയും അതിനിർണായക ദിനങ്ങൾ | 14 ദിവസം പിന്നിട്ട ജയിൽവാസം, പുറത്തിറങ്ങുമോ ഷിംജിത മുസ്തഫ; കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും | ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട് | അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടിവച്ച് വീഴ്ത്തി അമേരിക്ക, സ്വയം പ്രതിരോധമെന്ന് വാദം | സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം’; എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി | സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു | പ്രവാസി ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യൻ എംബസി, സാമൂഹിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി | ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അല്‍ നസറും പോരില്‍ | 'സാരി ഫോട്ടോയ്ക്ക് കമന്‍റ് ബോക്സിൽ മോശം മെസേജ് അയച്ചു, രാഹുൽ 'കോഴി' ആണെന്ന് പണ്ടേ അറിയാം; ചാറ്റ് പുറത്ത് വിടാൻ വെല്ലുവിളിച്ച് ഷഹനാസ് |
Latest news
തിരുനാവായയിലെ കുംഭമേള അവസാനിച്ചു

വെബ് ഡെസ്ക് 20 hours, 39 minutes

image of latest hot news

   മലപ്പുറം: തിരുനാവായിൽ നടന്നുവന്ന മാഘമഹ മഹോത്സവം സമാപിച്ചു. കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന മഹോത്സവത്തിൽ 15 ദിവസത്തിനിടെ പതിനായിരങ്ങളാണ് പങ്കെടുത്തത്. തവനൂരിൽ മഹോത്സവത്തിൻ്റെ പരിസമാപ്തി കുറിച്ച് ലക്ഷദീപം സമർപ്പണവും നിളാ ആരതിയും നടന്നു. രാവിലെ മഹാദേവ ഘട്ടിൽ നടന്ന ശ്രീചക്ര യാഗത്തിന് കൊല്ലൂർ മൂകാംബിക ക്ഷേത്രതന്ത്രി ഡോ നിത്യാനന്ദ അഡിഗ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് താനൂർ മാതാ അമൃതാനന്ദമയി മഠത്തിന് കീഴിലെ അമൃത കുടുംബത്തിലെ 1008 അമ്മമാർ പങ്കെടുത്ത ലളിതാ സഹസ്രനാമ പരായണവും നടന്നു. നിളാ ആരതിയ്ക്ക് ശേഷം തവനൂരിലെ നിളാ നദിക്കര ശുചീകരണ യജ്ഞവും അമല ഭാരതം പദ്ധതിയുടെ ഭാഗമായി നടന്നു.മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്നാനത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ളവരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേർന്നു. പതിനഞ്ച് ദിവസത്തെ മഹാമാഘ മഹോത്സവം കഴിഞ്ഞ മാസം 19 ന് ഗവർണർ ആണ് ഉത്ഘാടനം ചെയ്തത്. 2028-ൽ വിപുലമായ മഹാമാഘം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ഈ വർഷം കേരള കുംഭമേള നടത്തിയത് 10 ലക്ഷത്തിലധികം ഭക്തരാണ് 15 ദിവസം നീണ്ട ഉത്സവത്തിന് എത്തിയത്. പണ്ട് തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ മഹാമാഘം എന്ന പേരിൽ ഒരു വലിയ ഉത്സവം നടന്നിരുന്നു. പതിറ്റാണ്ടുകളായി നിലച്ചു പോയിരുന്ന ഉത്സവം ഒരു ആരംഭിക്കാൻ 2016 മുതലാണ് ഒരുക്കങ്ങൾ തുടങ്ങിയത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks