കാലിഫോര്‍ണിയ: അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ, തങ്ങളുടെ എഐ പ്ലാറ്റ്ഫോമായ ജെമിനിയിൽ പുതിയൊരു സവിശേഷത ചേര്‍ക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്ക് സ്വന്തം 3D അവതാർ സൃഷ്ടിക്കാൻ സാധിക്കുന്ന ഈ ഫീച്ചർ ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കുന്ന പ്രക്രിയയെ കൂടുതൽ ലളിതവും വേഗത്തിലുമാക്കും എന്നാണ് വിലയിരുത്തൽ. 'അവതാർ' എന്ന പേരിൽ അറിയപ്പെടുന്ന ഈ ഫീച്ചർ ഇപ്പോൾ വികസന ഘട്ടത്തിലാണെന്നും ബീറ്റ ടെസ്റ്റിംഗ് ഉൾപ്പെടെ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമല്ലെന്നും ആൻഡ്രോയ്ഡ് അതോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.