Breaking News
സൗദി അറേബ്യയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു | പെരുന്നാൾ തലേന്ന് കുഴഞ്ഞുവീണ് പ്രവാസി മലയാളി ഡ്രൈവർ മരിച്ചു | മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഇപ്പോഴില്ല, താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല | കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയമെന്ന് സതീശൻ | തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: കേരള പോലീസ് നോട്ടീസ് അയച്ചത് 270 എക്സ് ഹാൻഡിലുകൾക്ക് | എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്; രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; 'ആവശ്യത്തിന് മാത്രം വാങ്ങുക' | എം കെ മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണി; ഇടപെട്ട് മുസ്ലിം ലീഗ്, തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി | റെജി ചെറിയാന്റെ ഭാവി തുലാസിൽ; കുട്ടനാട് സീറ്റിൽ യുഡിഎഫ് കടുത്ത ആശങ്കയിൽ; ഇന്ന് നിർണായകം | പശ്ചിമേഷ്യയിലേക്ക് അമേരിക്ക വിന്യസിക്കുന്നത് ആയിരക്കണക്കിന് സൈനികരെയെന്ന് റിപ്പോ‍ർട്ട് | മോദിക്ക് കത്തുകൾ അയച്ചിട്ടും ഒരു പ്രതികരണവും ഇല്ലെന്ന് സ്റ്റാലിൻ; ഊർജ പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി | ചാന്ദ്ര പദ്ധതിയിൽ അടിമുടി മാറ്റങ്ങളുമായി അമേരിക്ക, ചന്ദ്രനിൽ ഗവേഷണ നിലയം സ്ഥാപിക്കാനൊരുങ്ങി നാസ | മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയായി, ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച് പ്രധാനമന്ത്രി | റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ് കൺസോ‍ർഷ്യം | ഒമാനിൽ ഇന്ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത | ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ | തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, രണ്ടാം കേസിലും ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി | 'യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നു'; പാർലമെൻറിൽ നിന്ന് സമാധാനത്തിന്റെ സന്ദേശം ഒറ്റക്കെട്ടായി പോകണമെന്ന് പ്രധാനമന്ത്രി | വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ | വിജയ് പെരമ്പൂരിൽ തോൽക്കും, ടിവികെ ആകെ നേടുന്ന വോട്ടുശതമാനം 10ലും താഴെ, ഡിഎംകെ സഖ്യത്തിന് 180 സീറ്റ്! സ‍ർവേ ഫലം | രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല, 22 പേര്‍ അറസ്റ്റിൽ; സ്വന്തമായി സിസിടിവി സ്ഥാപിച്ച് ചാരവൃത്തി |
our news logo
March 25, 2026
weather image
More

Vehicle

അടുത്തത് ഇന്ത്യ! മിനി ഫോർച്യൂണറിനെ മറ്റൊരു ഏഷ്യൻ രാജ്യത്ത് അവതരിപ്പിച്ച് ടൊയോട്ട; വില 36.40 ലക്ഷം

വെബ് ഡെസ്ക്
March 25, 2026, 1:37 p.m.
displaying all the content detail images
    ടൊയോട്ടയിൽ (Toyota) നിന്നും പുത്തനൊരു എസ്‌യുവിയുടെ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. പുതിയ ഫോർച്യൂണറിനേക്കാൾ ഹൈപ്പ് കേറിയിരിക്കുന്ന ആ വാഹനം മറ്റേതുമല്ല, ലാൻഡ് ക്രൂയിസർ FJ എന്ന മോഡലാണ്. മിനി ഫോർച്യൂണർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സുന്ദരക്കുട്ടപ്പനെ എപ്പോൾ തങ്ങൾക്ക് തരുമെന്ന ചോദ്യം നിരന്തരമായി ജാപ്പനീസ് വാഹന നിർമാതാക്കളോട് ചോദിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യക്കാർ. അൽപം കാത്തിരുത്തിയാലും ഇന്ത്യയിൽ പുറത്തിറക്കുമെന്ന സ്ഥിരീകരണം കമ്പനിയിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നതാണ് ആശ്വാസം നൽകുന്ന കാര്യം. ഇതിനിടയിൽ ലാൻഡ് ക്രൂയിസർ FJ മറ്റൊരു ഏഷ്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. 2026 ബാങ്കോക്ക് ഇന്റർനാഷണൽ മോട്ടോർ ഷോയിൽ (BIMS) ലാൻഡ് ക്രൂയിസർ FJ തായ്‌ലൻഡിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആദ്യമായി പ്രിവ്യൂ ചെയ്ത ഈ പുതിയ എസ്‌യുവി ഈ മാസം അവസാനത്തോടെ അവിടെ വിൽപ്പനയ്‌ക്കെത്തും. 1.269 ദശലക്ഷം ബാത്ത് അതായത് 36.40 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന വിലയിലാണ് എസ്‌യുവി തായ്‌ലൻഡിൽ വിപണനത്തിന് എത്തിയിരിക്കുന്നത്. ലാൻഡ് ക്രൂയിസർ FJ 4WD 2.7 വേരിയന്റിൽ മാത്രമേ തായ്‌ലൻഡിൽ ലഭ്യമാകൂ. സാധാരണ കാറുകളുടെ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ നിർമിക്കപ്പെടുന്ന മിക്ക കോം‌പാക്‌ട് എസ്‌യുവികളിൽ നിന്നും വ്യത്യസ്തമായി ലാൻഡ് ക്രൂയിസർ FJ ടൊയോട്ടയുടെ IMV0 ലാഡർ-ഫ്രെയിം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലും ആള് മിടുക്കനാണെന്ന കാര്യം ടൊയോട്ട ഉറപ്പുവരുത്തിയിട്ടുണ്ട്. മിനി ഫോർച്യൂണറിന് 4,610 മില്ലീമീറ്റർ നീളവും 1,855 മില്ലീമീറ്റർ വീതിയും 1,890 മില്ലീമീറ്റർ ഉയരവും 2,580 മില്ലിമീറ്റർ വീൽബേസും 215 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് നൽകിയിരിക്കുന്നത്. ഒരു ലാൻഡ് ക്രൂയിസറിന് യോഗ്യമായ വീൽ ആർട്ടിക്കുലേഷനും അപ്രോച്ച് ആംഗിളും ഉള്ള മികച്ച ഓഫ്-റോഡ് ശേഷിയും FJ മോഡലിനുണ്ട്. ഡിസൈനിലേക്ക് നോക്കിയാലും ആരേയും മോഹിപ്പിക്കുന്ന രീതിയിലാണ് എസ്‌യുവി ഒരുങ്ങിയിറങ്ങിയിരിക്കുന്നത്.പഴയ FJ ക്രൂയിസറിനെ അനുസ്മരിപ്പിക്കുന്ന ഡിസൈൻ ഇതിനോടകം വലിയ ഹിറ്റായിട്ടുണ്ട്. ദീർഘചതുരാകൃതിയിലുള്ള ഗ്രിൽ, വശങ്ങളിലായിസി-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, വൃത്താകൃതിയിലുള്ള റെട്രോ-സ്റ്റൈൽ ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന ആകർഷണങ്ങൾ. വശക്കാഴ്ച്ചയിലേക്ക് വന്നാൽ സ്റ്റെപ്പ്ഡ് ഗ്ലാസ്ഹൗസും കട്ടിയുള്ള C-പില്ലറും ഇതിന് പരുക്കൻ ലുക്ക് സമ്മാനിക്കുന്നതായി കാണാം. സൈഡ്-ഓപ്പണിംഗായിട്ടുള്ള ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഓവർഹാങ്ങുകൾ, സ്പെയർ വീൽ തുടങ്ങിയ ഘടകങ്ങളാണ് എസ്‌യുവിയുടെ പിന്നിലെ ആകർഷണം. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും മിനിമലിസ്റ്റിക്കും ഫ്യൂച്ചറിസ്റ്റിക്കുമായാണ് ടൊയോട്ട ഒരുക്കിയെടുത്തിരിക്കുന്നത്. 7 ഇഞ്ച് കളർ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയിലൂടെ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ഉപഭോക്താക്കൾക്ക് ലഭിക്കും.ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം, PM2.5 ഫിൽട്രേഷൻ സജ്ജീകരണമുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കറുത്ത സിന്തറ്റിക് ലെതർ അപ്ഹോൾസ്റ്ററി, എട്ട് തരത്തിൽ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, നാല്-വേ മാനുവൽ പാസഞ്ചർ സീറ്റ്, മൂന്ന് യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ എന്നിവയാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ FJ എസ്‌യുവിയുടെ മറ്റ് ശ്രദ്ധേയമായ ഉപകരണങ്ങൾ. തായ്‌ലൻഡ് മോഡലിന് കരുത്ത് പകരുന്നത് പരിചിതമായ 2TR-FE 2.7 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ഫോർച്യൂണറിന് സമാനമായ ഈ ഫോർ സിലിണ്ടർ എഞ്ചിന് 5,200 ആർപിഎമ്മിൽ 166 bhp കരുത്തും 4,000 ആർപിഎമ്മിൽ 245 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. തുടർച്ചയായ ഷിഫ്റ്റ് ഫംഗ്ഷനോടുകൂടിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. മെക്കാനിക്കൽ പാക്കേജിലാണ് ലാൻഡ് ക്രൂയിസർ FJ സാധാരണ മിഡ്-സൈസ് എസ്‌യുവികളിൽ നിന്ന് വ്യത്യസ്തമാവുന്നത്. പാർട്ട് ടൈം ഫോർ-വീൽ-ഡ്രൈവ് സജ്ജീകരണവും ഹൈലക്സിൽ നിന്ന് കടമെടുത്ത കൺട്രോൾ ഹാർഡ്‌വെയറുള്ള ലോ-റേഞ്ച് ട്രാൻസ്ഫർ കേസും ഇതിലുണ്ട്. ടൊയോട്ട ലാൻഡ് ക്രൂയിസർ FJ രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. എസ്‌യുവി വലിയതോതിൽ പ്രാദേശികവൽക്കരിക്കപ്പെടുന്നതിനാൽ ഇതിന് വില ഏകദേശം 30 ലക്ഷം രൂപയിൽ നിന്നായിരിക്കും ആരംഭിക്കുകയെന്നാണ് അനുമാനം.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks