Breaking News
ശബരിമല സ്വര്‍ണക്കൊള്ളയെ ചൊല്ലി സഭയില്‍ ഇന്നും വാക്ക് പോര് | ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക് | ഇടുക്കി ജില്ലയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു | നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു | പൂനെ-മുംബൈ എക്സ്പ്രസ്‌വേയിൽ ഹൈവേയിൽ ടാങ്കർ മറിഞ്ഞു പ്രൊപിലീൻ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ ആശങ്കയ്ക്ക് 32 മണിക്കൂറിന് ശേഷം പരിഹാരം | എണ്ണ നൽകുന്നത് തുടരും, നിർത്തുന്നുവെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ; കരാർ വിശദാംശങ്ങൾ പുറത്ത് വിടാതെ ഇന്ത്യയും അമേരിക്കയും | പാർലമെന്റ് ബജറ്റ് സമ്മേളനം: രാജ്യസഭയിൽ പ്രധാനമന്ത്രി സംസാരിക്കും, കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം | കോൺ​ഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു | അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം | ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ് | ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വിലക്കി; യു പിയില്‍ മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു | കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു | ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ പ്രകാരം കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ പൂജ്യമാക്കും | സഭയിൽ പോർവിളി, രാജേഷും രാജീവും ശിവൻകുട്ടിയും സതീശനും നേർക്കുനേർ | റോയിയുടെ മരണം: വൻകിട ഭൂമി ഇടപാടുകളിലെ റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക സംഘം |

Pravasi

കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി

വെബ് ഡെസ്ക്
Feb. 5, 2026, 4:53 p.m.
displaying all the content detail images
    ദോഹ: കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഖത്തറിലെ ദോഹയിൽ നിര്യാതനായി. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ, വിഴിക്കത്തോട് (കല്ലറക്കാവ്) സ്വദേശി പി.എസ്. മുഹമ്മദ്‌ ഇസ്മായിൽ (82) ആണ് ദോഹയിൽ മരണപ്പെട്ടത്. ദീർഘകാലം ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.ജോലിയിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും ഖത്തറിലുമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖത്തറിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷൈല (എരുമേലി മാളികവീട്ടിൽ കുടുബംഗം). മക്കൾ: നജീം (മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി), നിയാസ് (ബീമാ ഇൻഷുറൻസ്), സജ്‌ന (ബംഗളൂരു). മരുമക്കൾ: സജ്‌ന ഹാരിസ്, ഷമീർ മുഹമ്മദ്‌, റോഷ്‌ന ഹാരിസ്. മൃതദേഹം കബറടക്കാനുള്ള നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് വ്യാഴാഴ്ച മഗ്‌രിബ് നമസ്കാരനന്തരം ഖത്തറിലെ അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കും.
    .
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks